കൊല്‍ക്കത്ത: ഈഡന് ഗാര്‍ഡന്‍സില്‍ കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാന്-ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പാലസ്തീന് പതാക വീശിയതിന് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം നാലുപേരെയും വിട്ടയച്ചു.
ബാലി, ഏക്ബല്‍പൂര്‍, കാരയ പ്രദേശങ്ങളിലെ താമസക്കാരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
ഗേറ്റ് 6 നും ബ്ലോക്ക് ജി 1 നും സമീപം പാലസ്തീന് പതാക വീശിയതിനാണ് അവരെ തടഞ്ഞ് വച്ചത്. ‘ഈഡന് ഗാര്‍ഡന്‍സില്‍ പോസ്റ്റുചെയ്ത പൊലീസുകാര്‍ക്ക് പ്രതിഷേധക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് ആദ്യം മനസിലാക്കാന്‍ കഴിഞ്ഞില്ല.കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് അവര്‍ പാലസ്തീന്റെ പതാക വീശി. എന്നിരുന്നാലും അവര്‍ മുദ്രാവാക്യം വിളിച്ചില്ല- പൊലീസ് അറിയിച്ചു.
പ്രായം ഇരുപതുകളിലുളള നാലുപേരും ഗാസയിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ പ്രതിഷേധിക്കുകയായിരുന്നെന്നു. തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ അന്താരാഷ്ട്ര മത്സരം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി കൊല്‍ക്കത്ത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: