Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘റിപ്പീറ്റ് ഓഫ് വിക്രാന്ത്’; കേരളപ്പിറവി ദിനത്തിലെ സന്തോഷ വാര്‍ത്ത; അടുത്ത വിമാനവാഹിനിയും കൊച്ചിയില്‍ നിന്ന്

'റിപ്പീറ്റ് ഓഫ് വിക്രാന്ത്' എന്നാണ് നാവികസേന ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. 21,000 കോടിയായിരുന്നു വിക്രാന്തിന്റെ നിര്‍മാണച്ചെലവ്.

ഷാജന്‍ സി. മാത്യുbyഷാജന്‍ സി. മാത്യു
Nov 1, 2023, 05:41 am IST
inKerala
600 ടണ്‍ ഗാന്‍ട്രി ക്രെയിന്‍ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ നിന്നു കൊച്ചി തുറമുഖത്തെത്തിച്ചപ്പോള്‍

600 ടണ്‍ ഗാന്‍ട്രി ക്രെയിന്‍ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ നിന്നു കൊച്ചി തുറമുഖത്തെത്തിച്ചപ്പോള്‍

കൊച്ചി: ഒരു വിമാന വാഹിനിക്കപ്പല്‍ കൂടി തദ്ദേശീയമായി നിര്‍മിക്കാന്‍ ഭാരതം. ഇതു സംബന്ധിച്ച നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറിന്റെ നിര്‍ദേശത്തിന് അടുത്ത ഡിഫന്‍സ് അക്വിസിഷന്‍ മീറ്റിങ് അനുമതി നല്കും.

50,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന യാനം ഐഎന്‍എസ് വിക്രാന്തിന്റെ അതേ പ്ലാറ്റ്ഫോമില്‍ വിക്രാന്ത് നിര്‍മിച്ച കൊച്ചിന്‍ കപ്പല്‍ശാലയില്‍ത്തന്നെയാണ് പണിയുക. ‘റിപ്പീറ്റ് ഓഫ് വിക്രാന്ത്’ എന്നാണ് നാവികസേന ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. 21,000 കോടിയായിരുന്നു വിക്രാന്തിന്റെ നിര്‍മാണച്ചെലവ്.

വിക്രാന്തില്‍ നിന്നു വ്യത്യസ്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള എല്ലാ വിവര സാങ്കേതിക സംവിധാനങ്ങളും ഇതിലുണ്ട്. ‘തികച്ചും ഡിജിറ്റലാകും അടുത്ത വിമാന വാഹിനി’ എന്നാണ് ഒരുന്നതന്‍ ജന്മഭൂമിയോട് അഭിപ്രായപ്പെട്ടത്. വരുംതലമുറ ഡിജിറ്റല്‍ യുദ്ധങ്ങള്‍ക്കു വേണ്ട സന്നാഹങ്ങള്‍ വരെ ഇതിലുണ്ടാകും. ഭാരത് ഇലക്ട്രോണിക്സ്, ഭെല്‍, ടാറ്റ, മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, കല്യാണി എന്നീ കമ്പനികള്‍ നിര്‍മാണത്തില്‍ പങ്കാളികളാണ്.

കൊച്ചിന്‍ കപ്പല്‍ശാലയില്‍ 1800 കോടി ചെലവില്‍ പണിയുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കിലാണ് പുതിയ വിമാന വാഹിനിയുടെ നിര്‍മാണം. അടുത്ത മേയില്‍ പണി തുടങ്ങാന്‍ കഴിയുംവിധമുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ഉയര്‍ന്ന ഭാരവാഹക ശേഷിയുള്ള പ്ലാറ്റ്ഫോമാണ് തീര്‍ക്കുക. ചതുരശ്ര മീറ്ററില്‍ 700 ടണ്ണാണ് ശേഷി. വിമാന വാഹിനി ഒഴികെയുള്ള കപ്പലുകള്‍ നിര്‍മിക്കാന്‍ 250 ടണ്‍ ശേഷി മതി. ഹ്യൂണ്ടായി സാംഹോ നിര്‍മിച്ച 600 ടണ്‍ ഗാന്‍ട്രി ക്രെയിന്‍ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ നിന്നെത്തിച്ചു. 85 ടണ്ണിന്റെ രണ്ടു ജിബ് ക്രെയിനുകള്‍ കൂടിയെത്തും.

‘കൊച്ചിന്‍ കപ്പല്‍ശാലയ്‌ക്കും ഭാരതീയ നാവിക സേനയ്‌ക്കും ആഗോള നിലവാരത്തിലുള്ള ഒരു വിമാന വാഹിനി നിര്‍മിച്ചതിന്റെ പരിചയ സമ്പത്തുണ്ട്. അതു നഷ്ടമാകും മുമ്പേ അടുത്ത വിമാന വാഹിനി നിര്‍മിക്കുന്നത് ഏറ്റവും ഉചിതമാണ്’, കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു.

ഭാരതത്തിന് നിലവില്‍ രണ്ടു വിമാന വാഹിനികളാണുള്ളത്. ഐഎന്‍എസ് വിക്രാന്ത് ബംഗാള്‍ ഉള്‍ക്കടലിലും ഐഎന്‍എസ് വിക്രമാദിത്യ അറബിക്കടലിലും. ഇവയുടെ അറ്റകുറ്റപ്പണി സമയത്തെ സുരക്ഷാ വീഴ്ച ഒഴിവാക്കാനും യുദ്ധ സമയത്ത് അധിക സുരക്ഷയൊരുക്കാനുമാണ് നാവിക മേധാവി മൂന്നാമതൊരു വിമാന വാഹിനി ശിപാര്‍ശ ചെയ്തത്. തദ്ദേശീയമായി വിമാന വാഹിനി നിര്‍മിച്ച ലോകത്തെ അഞ്ചാമത്തെ രാജ്യമാണ് ഭാരതം.

Tags: cochin shipyardAircraft Carrier
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

Kerala

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

Kerala

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.