Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കള്ളിപൊളിഞ്ഞതോടെ മഹുവ മൊയ്ത്രയുടെ അപകീര്‍ത്തിക്കേസും ദുര്‍ബലമായി; മാധ്യമങ്ങളെയും ഫേസ്ബുക്ക്, എക്സ് എന്നിവയെയും ഒഴിവാക്കി

ചൊവ്വാഴ്ച ദല്‍ഹി ഹൈക്കോടതിയില്‍ അപകീര്‍ത്തിക്കേസ് കൊടുക്കാന്‍ ചെന്ന മഹുവയുടെ അഭിഭാഷകന്‍ അതില്‍ നിന്നും മാധ്യമങ്ങളെയും ഫെയ്സ് ബുക്ക്, എക്സ് എന്നീ സമൂഹമാധ്യമങ്ങളെയും ഒഴിവാക്കി.

Janmabhumi Online by Janmabhumi Online
Oct 31, 2023, 10:28 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പണം വാങ്ങി അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ചു എന്ന ആരോപണം വന്നപ്പോള്‍ മഹുവ മൊയ്ത്ര രണ്ട് കാര്യങ്ങള്‍ പറഞ്ഞു. ഈ നുണ മാധ്യമങ്ങള്‍ എഴുതരുത്. എഴുതിയാല്‍ അവര്‍ക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യും. ഈ നുണകള്‍ പ്രചരിക്കുന്ന ഫെയ്സ് ബുക്ക്, എക്സ് എന്നിവയ്‌ക്കെതിരെയും അപകീര്‍ത്തിക്കേസ് കൊടുക്കും.

പക്ഷെ ഒടുവില്‍ ബിജെപി എംപി നിഷികാന്ത് ദുബെയുടെ വാദം ശരിയാണെന്ന് തെളിഞ്ഞു. അദാനിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മഹുവ മൊയ്ത്ര അദാനിയുടെ ശത്രുവായ ബിസിനസുകാരന്‍ ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്നും പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന് തെളിഞ്ഞു. ദര്‍ശന്‍ ഹീരാനന്ദാനി തന്നെ തന്റെ സത്യവാങ്മൂലത്തില്‍ അദാനിയ്‌ക്കെതിരെ പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കുന്നതിന് താന്‍ മഹുവ മൊയ്ത്രയ്‌ക്ക് പണവും സമ്മാനങ്ങളും നല്‍കിയെന്ന് വെളിപ്പെടുത്തിയതോടെ മഹുവയുടെ എല്ലാ പ്രതിരോധങ്ങളും പൊളിഞ്ഞുവീണു. മഹുവ മൊയ്ത്ര് പാര്‍ലമെന്‍റ് വെബ്സൈറ്റിലെ മഹുവ മൊയ്ത്രയുടെ പേജില്‍ കയറാനുള്ള ലോഗിന്‍ വിശദാംശങ്ങള്‍ വരെ ദര്‍ശന്‍ ഹീരാനന്ദാനിയ്‌ക്ക് നല്‍കിയതായും വെളിപ്പെട്ടുകഴിഞ്ഞു.

ഇതോടെ അപകീര്‍ത്തിക്കേസ് കൊടുക്കാനുള്ള  മഹുവ മൊയ്ത്രയുടെ വീറും വാശിയും കുറഞ്ഞു. ചൊവ്വാഴ്ച ദല്‍ഹി ഹൈക്കോടതിയില്‍ അപകീര്‍ത്തിക്കേസ് കൊടുക്കാന്‍ ചെന്ന മഹുവയുടെ അഭിഭാഷകന്‍ അതില്‍ നിന്നും മാധ്യമങ്ങളെയും ഫെയ്സ് ബുക്ക്, എക്സ് എന്നീ സമൂഹമാധ്യമങ്ങളെയും ഒഴിവാക്കി. ഇപ്പോള്‍ മഹുവയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കും സുപ്രീംകോടതി അഭിഭാഷകന്‍ ജെയ് ആനന്ദ് ദെഹദ് റായിയ്‌ക്കും എതിരെ മാത്രമായി അപകീര്‍ത്തിക്കേസ് ചുരുക്കിയിരിക്കുകയാണ്. ഇതോടെ പുതിയ മെമോ കോടതിയില്‍ സമര്‍പ്പിക്കാന്‍ മഹുവ മൊയ്ത്രയുടെ അഭിഭാഷകന്‍ സമുദ്ര സാരംഗിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സച്ചിന്‍ ദത്ത. കോടതിയാകട്ടെ കേസ് ഇനി ഡിസംബര്‍ 5ന് കേള്‍ക്കും.

മഹുവയ്‌ക്കെതിരായ പരാതിയില്‍ പാര്‍ലമെന്‍റിന്റെ എത്തിക്സ് കമ്മിറ്റി (സദാചാര സമിതി) വാദം കേട്ടുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്‍റ് വെബ്സൈറ്റിലെ ലോഗിനും പാസ് വേഡും ബിസിനസുകാരന്‍ ദര്‍ശന്‍ ഹീരാനന്ദാനിയ്‌ക്ക് നല്‍കിയെന്നതും അവര്‍ ദുബായില്‍ വെച്ച് മഹുവ മൊയ്ത്രയുടെ പേജില്‍ കയറി എന്നതും എംപി എന്ന നിലയിലുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അത് തെളിഞ്ഞാല്‍ മഹുവയ്‌ക്ക് എംപി സ്ഥാനം നഷ്ടപ്പെട്ടേക്കും.

Tags: Mahua MoitraNishikant DubeyDarshan HiranandaniJai Anand Dehadraicash for querydefamation case
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിഭാഷകൻ അസുഖ ബാധിതൻ : രാഹുൽ ഗാന്ധിക്കെതിരെയുള്ള അപകീർത്തി കേസിലെ വാദം കേൾക്കൽ മാറ്റിവച്ചു

India

എഎപിക്കെതിരെ സന്ദീപ് ദീക്ഷിത് 10 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തു

India

സവർക്കർക്കെതിരെ അപകീർത്തികരമായ പ്രസംഗം: രാഹുൽ ഗാന്ധി 23ന് നേരിട്ട് ഹാജരാകണം, സമൻസയച്ച് പൂനെയിലെ പ്രത്യേക കോടതി

News

സവർക്കർക്കെതിരായ പരാമർശം; കർണാടക ആരോഗ്യ മന്ത്രിക്കെതിരെ പരാതി

India

വീർ സവർക്കറിനെതിരായ മോശം പരാമർശം : മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് കോടതി സമൻസ്

പുതിയ വാര്‍ത്തകള്‍

മോദിക്ക് തീയിലൂടെ നീന്തേണ്ടി വരും; കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കുന്ന നേതാവിന് ഇനി ദുര്‍ഘടപാത

ദേശീയപാത നിര്‍മാണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി : രാജീവ് ചന്ദ്രശേഖര്‍

കോട്ടയത്ത് റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് യുവതി മരിച്ചു

ബംഗ്ലാദേശ് സൈനിക തലവന്‍ വഖാര്‍ ഉസ് സമന്‍ (ഇടത്ത്) ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് (വലത്ത്)

മുഹമ്മദ് യൂനസുമായി ബംഗ്ലാദേശ് സൈന്യം ഇടയുന്നു; യുഎസ് താല്‍പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യസുരക്ഷ അടിയറവയ്‌ക്കാന്‍ സമ്മതിക്കില്ലെന്ന് സൈന്യം

ഭര്‍ത്താവും ഭാര്യയും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസുകാരന് വെട്ടേറ്റു

നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതിയില്ല: ജയിലില്‍ നിരാഹാരം തുടങ്ങി മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ്

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

ഇഡിയെ കളങ്കപ്പെടുത്താനാണ് കേരളത്തില്‍ ഇഡി ഉദ്യോഗസ്ഥനെതിരായ പരാതിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്

കാസര്‍ഗോഡ് 2 കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies