തിരുവനന്തപുരം: വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി നബാര്‍ഡ് കേരള റീജണല്‍ ഓഫീസ് ബാങ്കര്‍മാരുടെ വാക്കത്തോണ്‍ സംഘടിപ്പിച്ചു. ‘അഴിമതി വേണ്ടെന്ന് പറയുക; രാഷ്ട്രത്തോടുള്ള പ്രതിബദ്ധത’എന്നതായിരുന്നു പ്രമേയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണല്‍ ഡയറക്ടര്‍ തോമസ് മാത്യു വാക്കത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ഔദ്യോഗിക ജീവിതത്തില്‍ അഴിമതിരഹിതമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്കുമ്പോള് സമയബന്ധിതമായും സത്യസന്ധമായും പ്രവര്‍ത്തിക്കണമെന്ന് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ഡോ. ഗോപ കുമാരന് നായര്‍ ജി പറഞ്ഞു.
ഇത്തരം പരിപാടികള്‍ ബാങ്കുദ്യോഗസ്ഥരിലുള്ള പൊതുവിശ്വാസം വര്‍ധിപ്പിക്കുകയും അഴിമതിക്കെതിരായ അവബോധം വളര്‍ത്തുകയും ചെയ്യുമെന്ന് എസ്എല്‍ബിസി കണ്‍വീനറും കാനറ ബാങ്ക് ജനറല്‍ മാനേജരുമായ എസ് പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു.
നബാര്‍ഡ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച വാക്കത്തോണ്‍ തിരുവനന്തപുരം നഗരത്തിലെ ബേക്കറി ജംഗ്ഷന്, പാളയം, എജി ഓഫീസ് തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ബാങ്കുകളില്‍ നിന്നായി 160ലധികം ഉദ്യോഗസ്ഥര്‍ വാക്കത്തോണില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: