Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവിതം പ്രചോദനവും മാതൃകയും: മോഹന്‍ ഭാഗവത്‌

ആര്‍. ഹരി ഇനി ഓര്‍മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 03:52 am IST
in Kerala
ഇന്നലെ തൃശ്ശൂര്‍ മായന്നൂര്‍ തണല്‍ ബാലാശ്രമത്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരിക്ക് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അന്തിമോപചാരം അര്‍പ്പിക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, സംഘചാലക് അഡ്വ.കെ.കെ. ബാലറാം, ക്ഷേത്ര
പ്രചാരക് പ്രമുഖ് ഒ.കെ. മോഹനന്‍, ക്ഷേത്ര പ്രചാരക് എ. സെന്തില്‍ തുടങ്ങിയവര്‍ സമീപം

ഇന്നലെ തൃശ്ശൂര്‍ മായന്നൂര്‍ തണല്‍ ബാലാശ്രമത്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരിക്ക് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അന്തിമോപചാരം അര്‍പ്പിക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, സംഘചാലക് അഡ്വ.കെ.കെ. ബാലറാം, ക്ഷേത്ര പ്രചാരക് പ്രമുഖ് ഒ.കെ. മോഹനന്‍, ക്ഷേത്ര പ്രചാരക് എ. സെന്തില്‍ തുടങ്ങിയവര്‍ സമീപം

തൃശ്ശൂര്‍: ആര്‍. ഹരിയുടെ വിയോഗം സംഘത്തിനു മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തിരുവില്വാമല പാമ്പാടിയിലെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ ജീവിതം ആയിരക്കണക്കിനാളുകള്‍ക്ക് പ്രചോദനവും മാതൃകയുമാണ്. സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് എന്ന ചുമതലയിലായിരിക്കുമ്പോള്‍ രാജ്യമാകെ മുക്കിലും മൂലയിലുമെത്തി, ലക്ഷക്കണക്കിനു പ്രവര്‍ത്തകരുമായി ഇടപെട്ടു. അവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ ജീവിതവും മാര്‍ഗ നിര്‍ദേശങ്ങളും പ്രേരണയായിരുന്നു.

അവസാന നാളുകള്‍ വരെ എഴുത്തിലും വായനയിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആര്‍. ഹരി അവസാന നിമിഷവും മാനസികമായി പൂര്‍ണ ആരോഗ്യവാനായിരുന്നു. സ്വയംസേവകന്‍, പ്രചാരകന്‍ എന്നീ നിലകളിലും അദ്ദേഹം മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തിയും ജീവിതവും വലിയ പാഠങ്ങളാണ്. വിഷമകരമായ സാഹചര്യങ്ങളെപ്പോലും എങ്ങനെയാണ് സമചിത്തതയോടെ മറികടക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. ഭഗവദ്ഗീതയില്‍ പറയുന്നതുപോലെ നിര്‍മമതയോടെ ജീവിതത്തെ സമീപിക്കുകയും പൂര്‍ണാര്‍ഥത്തില്‍ ജീവിക്കുകയും ചെയ്ത മഹാനായിരുന്നു ആര്‍. ഹരി, മോഹന്‍ ഭാഗവത് തുടര്‍ന്നു.

ആശയ സാഗരങ്ങളെ ലളിത സുന്ദര പദങ്ങളുടെ ചിമിഴിലൊതുക്കി ലോകത്തിനു സമ്മാനിച്ച ആര്‍. ഹരി ഇനി ഓര്‍മ. ഭൗതിക ശരീരം നിളാ തീരത്തെ തിരുവില്വാമല പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. തലമുറകള്‍ക്കു പ്രേരണയായ സംഘഭരിതജീവിതത്തിന് അന്ത്യയാത്രാ മൊഴി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അന്തിമോപചാരം അര്‍പ്പിച്ചു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, കേരള ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് എന്നിവരും ആദരാഞ്ജലികളര്‍പ്പിച്ചു.
ആര്‍എസ്എസ് സംസ്ഥാന കാര്യാലയമായ എറണാകുളം എളമക്കര മാധവ നിവാസില്‍ നിന്ന് ഇന്നലെ രാവിലെ ആറോടെയാണ് ഹരിയേട്ടന്റെ ഭൗതിക ദേഹവും വഹിച്ച വാഹനം മായന്നൂര്‍ തണല്‍ ബാലാശ്രമത്തിലേക്കു പുറപ്പെട്ടത്.

എട്ടരയോടെ തണലില്‍. പതിനൊന്നു വരെ പൊതുദര്‍ശനം. പ്രിയപ്പെട്ട ഹരിയേട്ടനെ ഒരുനോക്കു കാണാനും ആദരാഞ്ജലിയര്‍പ്പിക്കാനും ആയിരങ്ങള്‍ തണലിലെത്തി. പിന്നീട് പൊതുദര്‍ശനം പൂര്‍ത്തിയാക്കി പാമ്പാടി ഐവര്‍ മഠത്തിലേക്കു കൊണ്ടുപോയി.

പഞ്ചാക്ഷരീമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ജയകുമാര്‍, ആര്‍. ഹരിയുടെ കുടംബാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ചിതയ്‌ക്കു തീ കൊളുത്തി.

ജാതി, മത ഭേദമില്ലാത്ത പൊതുശ്മശാനത്തിലാകണം സംസ്‌കാരമെന്നും മറ്റ് ഔപചാരിക ചടങ്ങുകള്‍ പാടില്ലെന്നുമുള്ള അദ്ദേഹത്തിന്റെ താത്പര്യമനുസരിച്ചായിരുന്നു ചടങ്ങുകള്‍. ഞായറാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Tags: RSSR HariDr.Mohan Bhagwat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.