Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിസന്‍ തച്ചങ്കരി കൈയേറിയ 7.07 ഏക്കര്‍ ഭൂമി ഒഴിപ്പിച്ചു

ദൗത്യ സംഘത്തിന് ഇനി ഒഴിപ്പിക്കാനുള്ളത് 221 കൈയേറ്റങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 07:02 am IST
in Kerala
ദൗത്യസംഘം ചിന്നക്കനാലില്‍ ഏറ്റെടുത്ത മൂന്നാര്‍ കാറ്ററിങ് കോളജിന്റെ ഏഴുനിലയുള്ള ഹോസ്റ്റല്‍ കെട്ടിടം

ദൗത്യസംഘം ചിന്നക്കനാലില്‍ ഏറ്റെടുത്ത മൂന്നാര്‍ കാറ്ററിങ് കോളജിന്റെ ഏഴുനിലയുള്ള ഹോസ്റ്റല്‍ കെട്ടിടം

രാജാക്കാട്: വിരമിത്ത ഉന്നത പോലീസുദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്‍, ടിസന്‍ തച്ചങ്കരി ചിന്നക്കനാല്‍ വില്ലേജിലെ സൂര്യനെല്ലിയില്‍ കൈ.#േറിയ 7.07 ഏക്കര്‍ ഭൂമി ഒഴിപ്പിച്ചു. കൈയേറ്റ ഭൂമിയിലുണ്ടായിരുന്ന മൂന്നാര്‍ കാറ്ററിങ് കോളജിന്റെ ഹോസ്റ്റല്‍ കെട്ടിടവും ഏറ്റെടുത്തു. ചിന്നക്കനാല്‍ വില്ലേജിലെ 222/1 സര്‍വ്വേ നമ്പരില്‍പെട്ട 7.07 ഏക്കര്‍ റവന്യൂ ഭൂമിയാണ് ടിസന്‍ തച്ചങ്കരി കൈയേറിയിരുന്നത്. ഇവിടെ മൂന്നാര്‍ കാറ്ററിങ് കോളജിനായി ഏഴുനിലയുള്ള ഹോസ്റ്റല്‍ കെട്ടിടവും നിര്‍മിച്ചിരുന്നു.

സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് നേരത്തെ ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കി. തുടര്‍ന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്കും ദേവികുളം സബ്കളക്ടര്‍ക്കും അപ്പീല്‍ നല്‍കി. ഇതും രണ്ടും മാസങ്ങള്‍ക്ക് മുമ്പ് തള്ളിയതിനെ തുടര്‍ന്നാണ് ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഭൂമി ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചത്.

കെട്ടിടം ഏറ്റെടുത്ത ശേഷം ഒഴിഞ്ഞ് പോകാന്‍ 30 ദിവസത്തെ നോട്ടീസ് നല്‍കിയിട്ടുണ്ട്. മുന്നൂറോളം കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലായതിനാലാണ് സമയം അനുവദിച്ചിരിക്കുന്നതെന്ന് സബ് കളക്ടര്‍ പറഞ്ഞു. അതിരാവിലെ വളരെ രഹസ്യമായിട്ടാണ് കൈയേറ്റമൊഴിപ്പിക്കാന്‍ ദൗത്യ സംഘമെത്തിയത്. നടപടിയറിഞ്ഞെത്തിയ ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവരെ കോളജ് അധികൃതര്‍ ഗേറ്റില്‍ തടഞ്ഞു.

കോളജ് കെട്ടിടത്തിന്റെ ഒരു ഭാഗവും കൈയേറ്റ ഭൂമിയിലാണ്. ഇത് സംബന്ധിച്ച കോടതിയില്‍ നിലനില്‍ക്കുന്ന കേസ് തീര്‍പ്പാക്കിയശേഷം ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കും. ചിന്നക്കനാലിലെ മേഖലയിലെ ഏറ്റവും പ്രധാന ദൗത്യമാണ് സംഘം പൂര്‍ത്തിയാക്കിയത്. പട്ടയത്തിലെ നമ്പറും സര്‍വേ നമ്പറും തമ്മിലുള്ള വ്യത്യാസമാണ് കൈയേറ്റം കണ്ടെത്താന്‍ കാരണമായത്. എന്നാല്‍ പിആര്‍ഡി വാര്‍ത്തയില്‍ കൈയേറ്റക്കാരന്റെ പേര് ഒഴിവാക്കിയത് പ്രതിഷേധത്തിന് ഇടയാക്കി. സംഭവം അറിഞ്ഞില്ലെന്നും പേരടക്കമുള്ള വിവരങ്ങള്‍ നല്‍കിയിരുന്നതാണെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ജന്മഭൂമിയോട് പ്രതികരിച്ചു. വിഷയം പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ദൗത്യസംഘം ഇന്ന് താലൂക്കുതല യോഗം ദേവികുളത്ത് ചേരും. ഇതില്‍ തുടര്‍ ഒഴിപ്പിക്കലുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കും. ഇതിനിടെ ചെറുകിടക്കാരെ ഒഴിപ്പിക്കുന്നത് തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം. എന്നാല്‍ വരും ദിവസങ്ങളിലും ഒഴിപ്പിക്കല്‍ നടപടി തുടരാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.

ഒഴിപ്പിക്കാനുള്ളത് 221 കൈയേറ്റങ്ങള്‍

ദൗത്യ സംഘത്തിന് ഇനി ഒഴിപ്പിക്കാനുള്ളത് 221 കൈയേറ്റങ്ങള്‍. 336 കൈയേറ്റങ്ങളുടെ പട്ടിക കളക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും നൂറോളം കേസുകളില്‍ ചിലത് ഇരട്ടിപ്പുവന്നതായും ചിലത് നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഭൂമിയായി മാറ്റിയതായും കണ്ടെത്തിയിരുന്നു. ബാക്കിയുള്ള 226 കൈയേറ്റ കേസുകളിലാണ് ദൗത്യ സംഘം നടപടി സ്വീകരിക്കേണ്ടത്. ഇതില്‍ അഞ്ചെണ്ണം നിലവില്‍ ഒഴിപ്പിച്ചു കഴിഞ്ഞു. നിലവിലെ പട്ടികയില്‍ 80 എണ്ണത്തോളം ആരാധനാലയങ്ങളും അഞ്ചു സെറ്റില്‍ താഴെയുള്ള കയ്യേറ്റങ്ങളുമാണ്. ഇത്തരം കേസുകള്‍ തല്‍ക്കാലം ഒഴിപ്പിക്കേണ്ടെന്നാണ് തീരുമാനം

Tags: Revenue departmentTisan Thachankariland encroachedVacated
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റവന്യൂവകുപ്പിനെതിരെ ആക്ഷേപം… വില്ലേജ് ആഫീസുകളിലേക്ക് കരാര്‍ വാഹനം; കുടിശ്ശിക കോടികള്‍, ഡ്രൈവര്‍മാര്‍ക്ക് ശമ്പളമില്ല

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

റവന്യൂ വകുപ്പ് ഒന്നാമത്, തദ്ദേശ വകുപ്പ് രണ്ടാമത്, കൈക്കൂലിക്കേസുകളിലാണേ ഈ മിടുക്ക്!

കയ്യേറിയ ശംഖുംമുഖം സ്റ്റേഡിയം
Thiruvananthapuram

നഗരസഭയുടെയും റവന്യൂവകുപ്പിന്റെയും പിടിപ്പുകേട്; ശംഖുംമുഖം ഗ്രൗണ്ട് കയ്യേറി

Kerala

ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിനുള്ള ഫീല്‍ഡ് സര്‍വേ ആരംഭിക്കുന്നു, തുടക്കം മണിമല വില്ലേജില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.