തിരുവനന്തപുരം: ഹമാസ് മേധാവി കേരളത്തില്‍ പ്രസംഗിച്ച സംഭവത്തില്‍ സമ്മര്ദ്ദമേറിയതോടെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച പ്രതികരിച്ചത്. “ജമാ അത്തെ ഇസ്ലാമിയുടെ യുവജനസംഘടനയുടെ സമ്മേളനത്തില്‍ ഹമാസ് മേധാവിയുടെ നേരത്തെ റെക്കോഡ് ചെയ്ത പ്രസംഗമാണ് കാണിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. പറഞ്ഞു. സാധാരണ ജമാഅത്തെ ഇസ്ലാമി ഒരു പരിപാടിക്ക് അനുവാദം ചോദിക്കുമ്പോള്‍ അത് പൊലീസ് അനുവദിച്ച് നല്‍കുകയാണ് പതിവ്. എന്തായാലും ഇക്കാര്യം പരിശോധിക്കും”- മുഖ്യമന്ത്രി പറഞ്ഞു. ബിജെപി നേതാവ് ജെ.പി. നദ്ദയുടെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും വിമര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയേവയാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്.
ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറില്‍ നിന്നുള്ള സമ്മര്‍ദ്ദം മുഖ്യമന്ത്രിയെ ശരിയ്ക്കും പ്രതിരോധത്തിലാക്കിയിരുന്നു. കളമശേരി സ്ഫോടനം ഉണ്ടായ സാഹചര്യത്തില്‍ ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഞായറാഴ്ച നടത്തിയ ട്വീറ്റ് വിവാദമായിരുന്നു. ഹമാസ് നേതാവിനെ കേരളത്തില്‍ പ്രസംഗിക്കാന്‍ അനുവദിച്ച ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പ്രീണനരാഷ്ട്രീയമാണ് നടത്തിയതെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റിലൂടെ നടത്തിയ വിമര്‍ശനം. തിങ്കളാഴ്ച കേരളത്തില്‍ ബോംബ് സ്ഫോനടത്തിന് ഇരയായവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലും ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിയുടെ പ്രീണനരാഷ്ട്രീയത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഹമാസ് നേതാവിനെ കേരളത്തില്‍ പ്രസംഗിക്കാന്‍ അനുവദിച്ച മുഖ്യമന്ത്രി വലിയ വീഴ്ചയാണ് നടത്തിയതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തിയിരുന്നു.
ബിജെപി ദേശീയ നേതാവ് ജെ.പി. നദ്ദയും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദമേറിയതോടെയാണ് തിങ്കളാഴ്ച മുഖ്യമന്ത്രി ഹമാസ് നേതാവ് മലപ്പുറത്ത് പ്രസംഗിച്ച സംഭവം പരിശോധിക്കാമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.
വര്‍ണ്ണവിവേചനത്തിന്റെ സയണിസത്തെയും ബുള്‍ഡോസര്‍ ഹിന്ദുത്വത്തെയും വേരോടെ പിഴുതെറിയുക എന്ന മുദ്രാവാക്യമുയര്‍ത്തി ജമാത്തെ ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച യോഗത്തിലാണ് ഹമാസിന്റെ മുന്‍ മേധാവി ഖാലിദ് മഷല്‍ ഖത്തറില്‍ നിന്നും ഓണ്‍ലൈന്‍ വഴി മലപ്പുറത്തെ യോഗത്തെ അഭിസംബോധന ചെയ്ത് അറബികില്‍ പ്രസംഗിച്ചത്. മലപ്പുറത്തെ യുവാക്കള്‍ക്ക് മനസ്സിലാവാന്‍ പ്രസംഗം സംഘടനാനേതാക്കളില്‍ ഒരാള്‍ മൊഴിമാറ്റം ചെയ്ത് മലയാളത്തിലും പ്രസംഗിച്ചിരുന്നു. “പലസ്തീന് പിന്തുണ നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് കേന്ദ്രമന്ത്രി ചന്ദ്രശേഖറിന്റെ നീക്കം. എന്നാല്‍ കേരളത്തില്‍ ഇത് നടക്കില്ല.”- പിണറായിവിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: