Categories: Kerala

“സുരേഷ് ഗോപിസാര്‍ ഒരിയ്‌ക്കലും അങ്ങിനെ ചെയ്യില്ല”- നടന്‍ ബാബുരാജ്, സാധിക, വിജയ് മാധവ്, അനുമോള്‍, ശ്രീവിദ്യ മുല്ലചേരി പ്രതികരിക്കുന്നു

നടന്‍ സുരേഷ് ഗോപി സാര്‍ ഒരിയ്ക്കലും ഒരു സ്ത്രീയോടും മാന്യത വിട്ട് പെരുമാറിയിട്ടില്ലെന്നും അദ്ദേഹം ഒരിയ്ക്കലും അങ്ങിനെ ചെയ്യില്ലെന്നും നടന്‍ ബാബുരാജ് ഉള്‍പ്പെടെ ഒരു കൂട്ടും യുവനടന്മാരും നടികളും.

Published by

തിരുവനന്തപുരം : നടന്‍ സുരേഷ് ഗോപി സാര്‍ ഒരിയ്‌ക്കലും ഒരു സ്ത്രീയോടും മാന്യത വിട്ട് പെരുമാറിയിട്ടില്ലെന്നും അദ്ദേഹം ഒരിയ്‌ക്കലും അങ്ങിനെ ചെയ്യില്ലെന്നും നടന്‍ ബാബുരാജ് ഉള്‍പ്പെടെ ഒരു കൂട്ടും യുവനടന്മാരും നടികളും.

സുരേഷ് ഗോപിയുടെ രാഷ്‌ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങിനെ മാപ്പു പറയിക്കാന്‍ തോന്നിച്ചതെന്ന് നടന്‍ ബാബുരാജ് കുറ്റപ്പെടുത്തുന്നു. “കഷ്ടം എന്തൊരു അവസ്ഥ. വര്‍ഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടന്‍ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല. കണ്ടിട്ടില്ല”.- നടന്‍ ബാബുരാജ് പ്രതികരിച്ചു.

“ഞങ്ങളെ അറിയാവുന്നവര്‍ക്ക് അറിയാം, സുരേഷ് ഗോപിക്കൊപ്പം” എന്നാണ് നടി അനുമോള്‍ പ്രതികരിച്ചത്. സുരേഷേട്ടന് എല്ലാ പിന്തുണയും നല്‍കുമെന്ന് നടി സാധിക വേണുഗോപാലും കുറിച്ചു. മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറയുന്നു എന്ന് വ്യക്തമാക്കി സുരേഷ് ഗോപി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റഇലാണ് ഇവരുടെ പ്രതികരണം.

ഗായകന്‍ വിജയ് മാധവ് പ്രതികരിച്ചത് ഇങ്ങിനെ: “സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ ഓർമയുള്ളത് കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ദൈവം വിചാരിച്ചാലും ബുദ്ധിമുട്ടാവും. ഇത്രെയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോവും. എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം ശുഭരാത്രി”- തന്റെ കുറിപ്പിനൊപ്പം സുരേഷ് ഗോപിക്കും ഭാര്യ രാധികയ്‌ക്കും ഒപ്പം തന്റെ ഭാര്യ ദേവിക നമ്പ്യാരും വിജയ് മാധവും നില്‍ക്കുന്ന ഗ്രൂപ്പ് ഫോട്ടോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

സുരേഷേട്ടനെ എത്രയോ നാളായി അറിയാമെന്നും അദ്ദേഹത്തെപ്പോലുള്ള ഒരാള്‍ ഇങ്ങിനെ ഒരു കാര്യം ചെയ്യില്ലെന്ന് നടന്‍ ജോജു ജോര്‍ജ്ജ് പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. (സ്ഥിരീകരിച്ചിട്ടില്ല).

“കഴിഞ്ഞ ഒരു പാട് വര്‍ഷങ്ങളായി സാറിനെ എനിക്ക് അറിയാം. സര്‍ എന്താണെന്ന് എങ്ങിനെ ആണെന്ന് അറിയാം. എന്നെ ഒരു മകളെപ്പോലെ തന്നെയാണ് കണ്ടിരുന്നത്. അതുകൊണ്ട് ഒരു മകളെപ്പോലെ തന്നെ ഞാന്‍ പറയുന്നു എപ്പോഴും എപ്പോഴും സുരേഷ് സാറിനൊപ്പം” – ഇതാണ് ശ്രീവിദ്യ മുല്ലച്ചേരി എന്ന നടി കുറിച്ചത്. സുരേഷേട്ടന് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് സാധിക വേണുഗോപാലും കുറിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക