ന്യൂദല്‍ഹി കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലെ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഉത്തരവാദിത്വത്തില്‍ നിന്നും പിണറായി സര‍്ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ മലപ്പുറത്ത് ഹമാസ് നേതാവിന് പ്രസംഗിക്കാന്‍ അവസരം നല്‍കിയത് കേരളത്തിലെ സര്‍ക്കാരാണ്. – ചന്ദ്രശേഖര്‍ പറഞ്ഞു.
പിന്നീട് 24 മണിക്കൂര്‍ കഴിയുമ്പോഴേക്കും കളമശേരിയില്‍ അതിന്റെ പ്രത്യാഘാതമുണ്ടായി.ആഭ്യന്തരമന്ത്രിയായ കേരള മുഖ്യമന്ത്രിയാകട്ടെ ദല്‍ഹിയിലിരുന്ന് രാഷ്‌ട്രീയം നടത്തുകയാണ്.- ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
ദല്‍ഹിയില്‍ ഒരു ഹമാസ് അനുകൂല പരിപാടിയില്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിയുമായി ചേര്‍ന്ന് പിണറായി വിജയന്‍ പങ്കെടുത്ത് കൊണ്ടിരിക്കെയാണ് കളമശേരിയില്‍ ബോംബ് സ്ഫോടനം നടന്നത്.
ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി പ്രതികരണം നടത്തിയത് പിണറായി വിജയന്‍
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തിനെതിരെ വൈകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരണവുമായി എത്തി.’കേരളത്തില്‍ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങള്‍ നിരപരാധികളായ ക്രിസ്ത്യാനികള്‍ക്കെതിരെ ബോംബ് സ്ഫോടനം നടത്തുമ്പോള്‍ മുഖ്യമന്ത്രി ദല്‍ഹിയില്‍ ഇസ്രയേലിന് എതിരായി പ്രതിഷേധിക്കുകയാണ്’ എന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന ശരിയല്ലെന്ന് പിണറായി പറഞ്ഞു.
കളമശേരിയില്‍ ഇപ്പോള്‍ കേരളാ പൊലീസാണ് അന്വേഷിക്കുന്നതെങ്കിലും കേന്ദ്ര ഏജന്‍സികളും എത്തിയിട്ടുണ്ട്. കേരളം എല്ലാ വര്‍ഗ്ഗീയ നിലപാടുകള്‍ക്കും എതിരായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് പിണറായി പറഞ്ഞു. ആക്രമണത്തിന് പ്രത്യേക വര‍്ഗ്ഗീയ മാനം കല്‍പിച്ചത് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും പിണറായി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: