Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുരേഷ് ഗോപിയുടെ മുന്നില്‍ ‘ഋതംഗപുളകിത ‘ ആയി നിന്ന മാപ്ര

യാഗാ ശ്രീകുമാര്‍ by യാഗാ ശ്രീകുമാര്‍
Oct 29, 2023, 04:10 pm IST
in Kerala, Article
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിലെ മാധ്യമ പ്രവർത്തക സഖാക്കൾ ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കിയിരിക്കും. ഉറപ്പാണ്….. എത്രയെത്ര രാഷ്‌ട്രീയ നേതാക്കളെയാണ് അവർ നിലം പരിശാക്കിയിട്ടുള്ളത് …… എന്തിന്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും നമ്പിനാരായണൻ എന്ന ലോകോത്തര ശാസ്ത്രജ്ഞനെപ്പോലും അവർ അവസാനിപ്പിച്ചില്ലേ…….? എണ്ണിയെണ്ണിപ്പറയുകയാണെങ്കിൽ ധീരകൃത്യങ്ങൾ ഒട്ടനവധിയുണ്ട്. പക്ഷെ, സുരേഷ് ഗോപിയുടെ കാര്യത്തിൽ നിങ്ങൾക്ക് തെറ്റിയല്ലോ സഖാക്കളെ …..

സുരേഷ് ഗോപിയെ എങ്ങനെ തളയ്‌ക്കണം എന്ന കാര്യത്തിൽ വല്ലാത്തൊരു ആശയക്കുഴപ്പത്തിലായിരുന്നു അവർ. ഒരു നടക്കൊന്നും പോകണ ലക്ഷണം ഇല്ലായെന്ന് പണ്ടേ അവർ മനസിലാക്കി. അപ്പോഴാണ് ദശകങ്ങൾക്ക് മുമ്പ് പാർട്ടി താത്വികാചാര്യൻ കുമാരപിള്ള സാറിന്റെ ഉപദേശം ഓർമ്മവന്നത്. ” എതിർ പാർട്ടിയിൽ നല്ല മിടുക്കന്മാരുണ്ട് അവരെ ശരിപ്പെടുത്തണം. ഒന്നും പറ്റിയില്ലെങ്കിൽ ഏതെങ്കിലും പെണ്ണുകേസിൽ പെടുത്തി നാറ്റിക്കണം ” . ഈ വിഷയത്തിലാണെങ്കിൽ പാർട്ടിയിൽ നല്ല എക്സ്പെർട്ട്സ് ധാരാളം ഉണ്ട്. തീവ്രതാ മാപിനി കയ്യിൽ പിടിച്ച് നടക്കുന്നവർ…… അങ്ങനെ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുമ്പോൾ അതാ വരുന്നു…..

മാപ്ര പുലിയുടെ ചോദ്യം ചിരിച്ചുല്ലസിച്ചായിരുന്നു ചോദ്യം. ഒരാവശ്യവുമില്ലാതെ പ്രകോപനമുണ്ടാക്കി അതിൽ നിന്നൊരു നെഗറ്റീവ് വാർത്തയുണ്ടാക്കി അന്നത്തിന് വക തേടുന്നവരാണല്ലോ Fifth generation മാധ്യമ പ്രവർത്തകർ …… ചോദ്യത്തിലെ ശുദ്ധ താല്പര്യം തിരിച്ചറിഞ്ഞ സുരേഷ് ഗോപി റിപ്പോർട്ടറുടെ തോളിൽ തട്ടി, ” അതൊക്കെ പിന്നെയാവാം മോളേ” എന്ന് പറഞ്ഞ് പോകുന്നു… ചോദ്യം ചോദിക്കുമ്പോഴും സുരേഷ് ഗോപി തോളിൽ തട്ടുമ്പോഴുമൊക്കെ ചിരിച്ച് ഒരു നെലബ്രറ്റിയുടെ മുന്നിൽ ആളായെന്ന മട്ടിൽ, “ഋതംഗപുളകിത ” ആയിട്ടായിരുന്നു മാപ്രയുടെ നിൽപ്പ്.

ഞൊടിയിടയിൽ സംഗതികൾ കീഴ്മേൽ മറിഞ്ഞു. പത്രപ്രവർത്തക യൂണിയനിലെ സി പി എം ഫ്രാക്ഷൻ തല പുകച്ചു ….. വാർത്ത ആദ്യം കർണാകർണിയായും പിന്നീട് വൈകുന്നേരത്തോടെ മാധ്യമങ്ങളിലൂടെയും പുറത്ത് വന്നു. ഏറ്റവും വലിയ ജനാധിപത്യ മര്യാദയും സ്ത്രീകളോടുള്ള ബഹുമാന്യതയും ഉയർത്തി സുരേഷ്ഗോപി ആ പെൺകുട്ടിയോട് ക്ഷമ പറഞ്ഞു.. അതോടെ തീരേണ്ടതായിരുന്നു. പക്ഷെ, അങ്ങനെ വിടാൻ പറ്റുമോ സാറേ ? സ്വന്തമായി പോലീസ്, കോടതി, പീഡന തീവ്രത അളക്കുന്ന യന്ത്രം ……. എന്നിവയൊക്കെ സ്വന്തമായുള്ള പാർട്ടിയല്ലേ…..? പോരാത്തതിന് KUWJ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കുന്നയാൾ സ്ത്രീ പീഡനകേസ് പ്രതിയും……. അതും ഒരു മാധ്യമ പ്രവർത്തക നൽകിയ പരാതിയിൽ……..

KUWJ എന്ന പ്രസ്ഥാനത്തിന്റെ കാര്യമാണ് പരമ ദയനീയം……. സൃഷ്ടി, സ്ഥിതി സംഹാരമൂർത്തികളാണെന്നാണ് വെപ്പ്….. സ്വതന്ത്ര മാധ്യമ പ്രവർത്തകരുടെ സംഘടനയാണെന്നാണ് പൊതു ധാരണ. പക്ഷെ, എ കെ ജി സെന്ററിലെ തിട്ടുരമനുസരിച്ചാണ് കാര്യങ്ങളുടെ ദിശ . മുഖ്യമന്ത്രി പിണറായി വിജയൻ എത്ര ആട്ടിയാലും തുപ്പിയാലും, ആ കാൽചുവട്ടിൽ, വാല് അകിടിൽ തിരുകി കിടക്കും. ഒന്ന് മോങ്ങുക പോലും ഇല്ല ….. കാരണമുണ്ട്. സകല പ്രസ്ക്ലബ്ബുകളിലും അഴിമതിയുണ്ട് ……

സർക്കാർ കാശ് വാങ്ങി പുട്ടടിച്ചതിന് വിജിലൻസ് കേസെടുക്കണമെന്ന ശുപാർശ മുഖ്യന്റെ മേശപ്പുറത്തുണ്ട്. അത് വെച്ചാണ് ബ്ലാക്ക് മെയിലിംഗ് . ഇപ്പോൾ ഈ വിഷയം കുത്തിപ്പൊക്കിയ മൗദൂദി ചാനലിന്റെ കലിപ്പ് വേറെയാണ്….. അത് ഓൺ എയറിൽ നിന്നും രണ്ട് ദിവസം താഴെ ഇറക്കി നിർത്തിയതിനാണ്. ഡോ. മാവുങ്കലിന്റെ അംശവടി തിരുമ്മിയും ഡോ. റാണയ്ക് മാമാ പണി ചെയ്തുമാണ് കുംഭി വേവാറ്റുന്നത്. മാപ്രകൾ മാത്രമല്ല അവരുടെ പങ്കാളികളും (ഭർത്താവെന്ന് പറയരുതെന്ന് കവി കുഞ്‌ജരൻ ) തറ്റുടുത്ത് കേരളത്തിലിറങ്ങിയിട്ടുണ്ട്. എങ്ങനെയെങ്കിലും ജീവിച്ച് പോണ്ടേ സാർ……

കമ്യൂണിസം വരുന്നത് അരാജകത്വത്തിന്റെ വളത്തിലാണ്.. കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ എതിർ ശബ്ദങ്ങളെ ഒതുക്കുന്നത് യുവതയെ മയക്കിക്കിടത്തിയും ലൈംഗിക അരാജകത്വം സൃഷ്ടിച്ചുമാണ്….. സഖാക്കൾകിടയിലും പാർട്ടിയോഫീസുകളിലും നടക്കുന്ന ലൈംഗിക പീഡനങ്ങളും കാമകേളികളും പുറത്ത് വരില്ല. അത് അംഗീകൃതമാണല്ലോ ….. ഇതൊന്നും സഹിക്കാനാവാതെ ആരെങ്കിലും വിളിച്ച് പറഞ്ഞാൽ കേസും വിധിയുമൊക്കെ പാർട്ടി കോടതിയാണ്. എത്ര സുന്ദരമാണെന്റെ കേരളം ……

മുപ്പത് വർഷത്തോളം നൂറ് കണക്കിന് നടികളോടൊപ്പം അഭിനയിച്ച ഒരു നടൻ പകൽ വെളിച്ചത്തിൽ കണ്ണ്ചിമ്മാതെ നിൽക്കുന്ന ക്യാമറകളുടെ മുന്നിൽ ഇത്രയും പേരുടെ മുന്നിൽ വെച്ച് തോളത്ത് കൈ വെച്ച് മോളേ എന്ന് വിളിച്ചത് വാത്സല്യം കൊണ്ടാണെന്ന് പറഞ്ഞത് അരുതാത്ത പാതകം ആണത്രെ, പക്ഷെ, Hightech shop ന്റെ ഉദ്ഘാടന വേളയിൽ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ സഖാവ് സ്വപ്നയുടെ തോളത്ത് കൈ വെച്ചപ്പോൾ അത് ശരിയാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അവിടെയും സഖാവിന്റെ ഉത്തരം ഈ “വാൽസല്യം തന്നെയല്ലായിരുന്നോ ?
സഖാക്കളെ ,
നിങ്ങൾ സുരേഷ് ഗോപിക്ക് കൊടുക്കുന്ന ഈ നെഗറ്റീവ് പബ്ലിസിറ്റിയുണ്ടല്ലോ, അതാണ് നാളെ അദ്ദേഹത്തെ ഒരു എംപിയാക്കി മാറ്റാൻ പോകുന്നത്.
അശരണരും ആലംബഹീനരുമായ എത്രയോ പേരെ ജീവിതത്തിൽ കൈ പിടിച്ചുയർത്തിയ ഈ മനുഷ്യനെ തിരിച്ചറിഞ്ഞ ഒരു ജനത കേരളത്തിലുണ്ട്.. അതുകൊണ്ട് ഈ പരിപ്പ് ആ കലത്തിൽ വേവില്ലാ ……

Tags: Actor Suresh Gopi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കല്യാണത്തലേന്ന് മോഹൻലാലിന്റെ അച്ഛൻ ഒരു പൊതി തന്നു, സുരേഷ് ഗോപി ;ജ്യോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഞാൻ അത് വച്ചിട്ടുണ്ട്.

Entertainment

‘ജാനകി എന്നാൽ ജനകന്റെ മകൾ’ ,ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട പേര് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശം

New Release

ശ്രീ ഗോകുലം മൂവീസിന്റെ “ഒറ്റക്കൊമ്പൻ” രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു.

Kerala

സിനിമ ആസ്വദിക്കാൻ മാത്രമുള്ളതല്ല, പഠിക്കാനും മനസിലാക്കാനും കൂടി ഉള്ളതാണ്; ഇടുക്കി ഗോൾഡ് ഉള്ളതുകൊണ്ടല്ലേ സിനിമയായത്: സുരേഷ് ഗോപി

Entertainment

ഉണ്ണി മുകുന്ദൻ മലയാള സിനിമയുടെ ആറാമത്തെ സൂപ്പർ സ്റ്റാർ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ ജെറ്റുകൾ തകർത്തെന്ന പാക് വാദം പൊളിച്ചു ; ഇന്ത്യ ഉപയോഗിച്ചത് ഹൈടെക് അഡ്വാൻസ്ഡ് വിമാനങ്ങളാണെന്ന് ഫ്രാൻസ്

സൂംബ വിവാദം: അധ്യാപകന്‍ ടികെ അഷ്റഫിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

നീര്‍നായയുടെ കടിയേറ്റ വീട്ടമ്മ ചികില്‍സയ്‌ക്കുശേഷം കുഴഞ്ഞുവീണു മരിച്ചു, മരണകാരണം തേടി ബന്ധുക്കള്‍

അര്‍ജന്റീനയ്‌ക്ക് മോദിയുടെ സമ്മാനം ഫ്യൂഷൈറ്റ് കല്ലില്‍ അലങ്കരിച്ച വെള്ളി സിംഹവും മധുബനി പെയിന്റിംഗും

സംസ്ഥാനത്ത് മുപ്പത് കേന്ദ്രങ്ങളില്‍ സമരവുമായി ബി ജെ പി

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

കല്‍ക്കട്ട കൂട്ടബലാത്സംഗം: കോളേജുകളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കുള്ള മുറികള്‍ പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies