Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരകന്‍ ആര്‍ ഹരി അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2023, 08:49 am IST
in Kerala

കൊച്ചി: എട്ട് പതിറ്റാണ്ടായി സംഘവും രാഷ്‌ട്രവും ജീവിതത്തിന്റെ ശ്വാസനിശ്വാസങ്ങളില്‍ നിറച്ച കര്‍മ്മയോഗി രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ ആര്‍ ഹരി അന്തരിച്ചു. കുറെ നാളായി കൊച്ചിയില്‍ ചികിത്സയിലായിരുന്നു . 93 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. ഇന്ന് 11 മണി മുതൽ എറണാകുളം മാധവനിവാസിൽ പൊതു ദർശനം.

നാളെ രാവിലെ 6 മുതൽ പകൽ 11 വരെ മായന്നൂർ തണൽ ബാലാശ്രമത്തിൽ . ശേഷം സംസ്കാരംഐവർ മഠത്തിൽ

എഴുത്തുകാരനും,സാമൂഹ്യ പ്രവര്‍ത്തകനും,പ്രഭാഷകനുമായിരുന്നു ആര്‍ ഹരി എന്ന എല്ലാവരുടേയും ഹരിയേട്ടന്‍. രംഗ ഹരി എന്നു പുര്‍ണ്ണ നാമം. 1930 ല്‍ വൃശ്ചികത്തിലെ രോഹിണി നക്ഷത്രത്തില്‍,എറണാകുളം ജില്ലയില്‍ ജനനം,അച്ഛന്‍ രംഗ ഷേണോയ് അമ്മ പത്മാവതി.

സ്‌കൂള്‍ പഠനം സെന്റ്ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളില്‍. മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം. ബിഎസ്എസി കെമിസ്ട്രിയില്‍ പ്രവേശനം നേടിയെങ്കിലും പഠന കാലത്ത് ജയില്‍വാസവും അനുഭവിച്ച് മടങ്ങിവന്നപ്പോള്‍ അത് തുടരാനായില്ല. തുടര്‍ന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി. സംസ്‌കൃതം പ്രത്യേകം പഠിച്ചു

1948ല്‍ മഹാത്മാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നു സംഘ നിരോധനം ഉണ്ടായപ്പോള്‍ സംഘത്തിന്റെ അഖിലഭാരതീയ സത്യാഗ്രഹത്തില്‍ പങ്കെടുത്തു ജയില്‍ വാസം അനുഷ്ഠിച്ചതിനാല്‍ ഒരു വര്‍ഷത്തെ കോളേജ് വിദ്യാഭ്യാസം മുടങ്ങി.

ബിരുദ പഠനത്തിന് ശേഷം 1951ല്‍ സംഘപ്രചാരകായി,ആദ്യം വടക്കന്‍ പറവൂരില്‍.പിന്നീട്, തൃശൂര്‍ ജില്ല,പാലക്കാട് ജില്ല, തിരുവനന്തപുരം വിഭാഗ് പ്രചാരക്,എറണാകുളം വിഭാഗ് പ്രചാരക്, കോഴിക്കോട് വിഭാഗ് പ്രചാരക് എന്നിങ്ങിനെ. 1980ല്‍ സഹപ്രാന്ത് പ്രചാരകനായി. 1983ല്‍ അദ്ദേഹം കേരള പ്രാന്ത് പ്രചാരകും,1989 ല്‍ അഖില ഭാരതീയ സഹബൗധിക് പ്രമുഖായി.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ അഖില ഭാരതീയ ബൗധിക് പ്രമുഖും. 1994 മുതല്‍ 2005 വരെ ഏഷ്യ, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ ഹിന്ദു സ്വയംസേവക് സംഘിന്റെ പ്രഭാരി, 2005-2006 വരെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗം എന്നീ പദവികള്‍ വഹിച്ചു.

അടിയന്തിരാവസ്ഥക്കാലത്ത് (1975 1977) കടുത്ത സെന്‍സര്‍ഷിപ്പ് വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ശരിയായ വിവരങ്ങള്‍ ലഭിക്കാതിരുന്ന അവസ്ഥയില്‍ എല്ലാ സംസ്ഥാനങ്ങളിലം സംഘം മാസത്തില്‍ രണ്ടു പ്രാവശ്യം പത്രങ്ങള്‍ ഇറക്കിയിരുന്നു. കേരളത്തില്‍ കുരുക്ഷേത്രം എന്ന പേരിലായിരുന്നു ആ പത്രം. അതിന്റെ ചുമതല ഹരിയേട്ടനായിരുന്നു. അടിയന്തിരാവസ്ഥക്കു ശേഷം കുരുക്ഷേത്ര എന്ന പേരില്‍ സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗം തുടങ്ങിയത് ഹരിയേട്ടന്‍ ആയിരുന്നു .

സംസ്‌കൃതം, കൊങ്കിണി, മലയാളം, ഹിന്ദി, മറാത്തി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി അമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചു. ഗുജറാത്തി, ബംഗാളി, അസമിയ ഭാഷകളിലും പ്രാവീണ്യം.
12 വാല്യങ്ങളിലായി പുറത്തിറങ്ങിയ ശ്രീഗുരുജിയുടെ ‘ഗുരുജി സമഗ്ര’ എന്ന സമ്പൂര്‍ണ കൃതികള്‍ എഡിറ്റ് ചെയ്തു. പൃഥ്വി സൂക്ത: ആൻ ഓഡ് ടു മദർ എർത്ത് എന്നതാണ് ഒടുവിൽ പുറത്തിറങ്ങിയ പുസ്തകം.
.പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി വിദേശ രാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്

കൃതികള്‍

വിചാര സരണി
സംഘകാര്യപദ്ധതിയുടെ വികാസം
ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ സംഭവങ്ങളിലൂടെ
സംഘശില്‍പ്പിയുടെ കരവിരുത്
അപ്‌ന കേരള്‍
മാം കെ ചരണോം പര്‍
വാല്മീകി രാമായണ്‍ ഒരു പഠനം (മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്)
വന്ദേ മാതരത്തിന്റെ കഥ
വിഷ്ണു സഹസ്രനാമം (വ്യാഖ്യാനം)
ശ്രീ നൃസിംഹസ്തുതി
ഭഗവത് ഗീത നിഘണ്ടു
ശ്രീ ഗുരുജി സാഹിത്യ സര്‍വ്വസ്വം (മുഖ്യ സംയോജകന്‍) (12 വാല്യം മിക്കവാറും എല്ലാ ഭരതീയ ഭാഷകളിലും)
വോള്‍വയില്‍ നിന്ന് ഗംഗയിലേക്ക്
അന്നത്തെ ഭാരതവും ഇന്നത്തെ ഇന്ത്യയും (തര്‍ജമ)
രാമായണത്ത്തിലെ സുഭാഷിതങ്ങള്‍
ഗുരുജി ഗോള്‍വള്‍ക്കര്‍ (ജീവചരിത്രം)
കേശവസംഘ നിര്‍മാത (തര്‍ജമ)
ഒളിവിലെ തെളിനാളങ്ങള്‍
രാഷ്‌ട്രചിന്തനം വേദങ്ങളില്‍ (ശ്രീപദ് സാത് വേല്‍ ക്കരുടെ ഹിന്ദി പുസ്തകത്തിന്റെ തര്‍ജമ)
ഇനി ഞാന്‍ ഉണരട്ടെ
രാഷ്‌ട്രവും സംസ്‌ക്കാരവും
അമ്മയുടെ കാല്‍ക്കല്‍
മരണത്തെ വെല്ലുവിളിച്ചവര്‍
സ്മരണാന്ജലി

Tags: R Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആര്‍. ഹരി: അസ്തമിക്കാത്ത ജ്ഞാനസൂര്യന്‍

Vicharam

രംഗഹരി, ആർ.ഹരി, ഹരിയേട്ടൻ

News

ഇത്തരം അനുഭവങ്ങൾ എല്ലാവർക്കും പറയാനുണ്ടാകും: ഹരിയേട്ടൻ പറഞ്ഞു; ഇന്ന് രണ്ടാം ചരമവാർഷിക ദിനം

ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആര്‍. ഹരി രചിച്ച മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ ന്യൂ
ദല്‍ഹി കേശവകുഞ്ജില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി പ്രകാശനം ചെയ്തപ്പോള്‍. എച്ച്എന്‍ബിസി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീപ്രകാശ് സിങ്, ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്, ദല്‍ഹി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ആശിഷ് സൂദ്, പ്രജ്ഞാപ്രവാഹ് പ്രതിഷ്ഠാന്‍ ചെയര്‍മാന്‍ ബി.കെ. കുഠ്യാല, കിത്താബ്വാലെ എംഡി പ്രശാന്ത് ജെയിന്‍ എന്നിവര്‍ സമീപം
India

ആര്‍. ഹരിയുടെ മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രകാശനം ചെയ്തു

India

ഹരിയേട്ടന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു 

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.