Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐ ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം: ഗോകുലം കേരള കന്നിക്കാരായ ഇന്റര്‍ കാശിക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2023, 12:59 am IST
inFootball

കോഴിക്കോട്: പുതിയൊരു ഐ ലീഗ് ഫുട്‌ബോള്‍ സീസണിന് ഇന്ന് തുടക്കം. ഉച്ചയ്‌ക്ക് രണ്ടിന് ശ്രീനഗറില്‍ നടക്കുന്ന റിയല്‍ കശ്മീരും രാജസ്ഥാന്‍ എഫ്‌സിയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഭാരതത്തിന്റെ ഫുട്‌ബോള്‍ ലീഗിന് തുടക്കമിടുക. ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി ഹോം മാച്ചില്‍ ലീഗിലെ പുതുമുഖങ്ങളായ ഇന്റര്‍ കാശിയെ നേരിടും. രാത്രി ഏഴിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

നിലവിലെ ചാമ്പ്യന്‍മാരായ പഞ്ചാബ് എഫ്‌സി ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ(ഐഎസ്എല്‍) ഭാഗമാണ്. ചാമ്പ്യന്‍മാരെ ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് തുടക്കമിട്ട സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഇന്റര്‍ കാശിയെ കൂടാതെ നാംധാരി എഫ്‌സി ആണ് ഇത്തവണത്തെ മറ്റൊരു പുതുമുഖ ടീം. പുതിയ സീസണിലേക്ക് അഞ്ച് ക്ലബ്ബുകളില്‍ നിന്നെത്തിയ അപേക്ഷകളില്‍ നിന്നാണ് രണ്ട് ടീമുകള്‍ക്ക് അവസരം നല്‍കിയത്.

കഴിഞ്ഞ തവണത്തെ ലീഗില്‍ കളിച്ച മുംബൈ കെന്‍ക്രെ, സുദേവ ദല്‍ഹി ടീമുകളെ ഇത്തവണ ഒഴിവാക്കി. പകരം ഐ ലീഗ് രണ്ടില്‍ നിന്നും ഡല്‍ഹി എഫ്‌സി, ഷില്ലോങ് ലാജോങ് ടീമുകള്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. അയ്‌സ്വാള്‍ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുഹമ്മദന്‍സ് എസ് സി, രാജസ്ഥാന്‍ എഫ് സി, റിയല്‍ കശ്മീര്‍, ശ്രീനിധി ഡെക്കാന്‍, നെരോക്ക എഫ്‌സി, ട്രാവു എഫ്‌സി എന്നിവരാണ് സീസണില്‍ മാറ്റുരയ്‌ക്കാന്‍ തയ്യാറെടുത്തിരിക്കുന്ന മറ്റ് ടീമുകള്‍.

കഴിഞ്ഞ സീസണിന് മുമ്പ് തുടര്‍ച്ചയായി രണ്ട് തവണ ജേതാക്കളായ ടീമാണ് ഗോകുലം കേരള എഫ്‌സി. കഴിഞ്ഞ തവണ ടീമിന്റേത് നിറംമങ്ങിയ പ്രകടനമായിരുന്നു. ഡൊമിംഗോ ഒറാമസ് എന്ന സ്പാനിഷ് പരിശീലകന് കീഴിലാണ് ഗോകുലം ഇക്കുറി കളത്തിലിറങ്ങുന്നത്. സ്പാനിഷ് താരം അലക്‌സാഡ്രോ സാഞ്ചസ് ലോപ്പസാണ് ടീം ക്യാപ്റ്റന്‍. 25 അംഗ ടീമില്‍ 11 മലയാളിതാരങ്ങളും അഞ്ച് വിദേശതാരങ്ങളുമാണ് ഉള്ളത്. മലയാളിതാരം വി.എസ്. ശ്രീകുട്ടനാണ് വൈസ് ക്യാപ്റ്റന്‍.

വനിതകള്‍ക്ക് പ്രവേശനം സൗജന്യം

കോഴിക്കോട്: കൂടുതല്‍ വനിതാ ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കുന്നതിനായി ഗോകുലത്തിന്റെ മത്സരം കാണാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് വനിതകള്‍ക്ക് പ്രവേശനം സൗജന്യമാണ്. കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവുണ്ടാകും. ഗ്യാലറി- 100 രൂപ, നോര്‍ത്ത്‌സൗത്ത് ഗ്യാലറി- 75, വിദ്യാര്‍ത്ഥികള്‍- 50, വിഐപി- 200, സീസണ്‍ടിക്കറ്റ്:1000, സീസണ്‍ടിക്കറ്റ്(വിഐപി)- 2000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ഗോകുലം കേരള എഫ്‌സി ഓഫീസിലും ഗോകുലം മാളിലെ ജികെഎഫ്‌സി മര്‍ച്ചന്റെസ് ഷോപ്പിലും ഗോകുലം ചിട്ടി ഫണ്ട് ഓഫീസുകളിലും ടിക്കറ്റ് ലഭ്യമാണ്.

 

Tags: gokulamI League FootballInter Kashi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള ബ്ലാസ്‌റ്റേഴ്‌സ്-ഇന്റര്‍ കാശി പോരാട്ടത്തില്‍ നിന്ന്‌
Football

തോല്‍വിയോടു തോല്‍വി; ബ്ലാസ്‌റ്റേഴ്‌സ് ഇന്റര്‍ കാശിയോട് കീഴടങ്ങിയത് 2-1ന്

Football

ആസിഫും മനോജും കണ്ണൂര്‍ വാരിയേഴ്‌സില്‍

Football

ഐ ലീഗില്‍ നാളെ കിരീടധാരണം; കപ്പടിക്കാന്‍ ഗോകുലവും, കളി കാണാൻ പ്രവേശനം സൗജന്യം

Football

ഗോളടി തുടരാന്‍ ഗോകുലം; ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരിക്കെതിരെ

Football

ഐ ലീഗ്: ഗോകുലത്തിന് സമനില

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.