ഗാസ: ഇസ്രയേല്‍ വെടിനിര്‍ത്താതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്. റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന ഹമാസ് അംഗങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
ഹമാസിന്റെ പക്കല്‍ 229 ബന്ദികളുണ്ടന്നാണ് വിവരം. അതിനിടെ, ഗാസയിലെ ആക്രമണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കണമെന്ന് യുറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടു.
അതേസമയം തെക്കന്‍ ഗാസയിലും വടക്കന്‍ ഗാസയിലും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇതുവരെ ആക്രമണങ്ങളില്‍ ഏഴായിരത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് പലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
വടക്കന്‍ ഗാസയില്‍ കരമാര്‍ഗം ആക്രമണം നടത്തിയ ഇസ്രായേല്‍ സൈന്യം അതിര്‍ത്തിയിലേക്ക് പിന്മാറി. ഒക്ടോബര്‍ ഏഴിലെ ആക്രമണം ആസൂത്രണം ചെയ്യാന്‍ സഹായിച്ച മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍ അറിയിച്ചു. അതിനിടെ സിറിയയില്‍ ഇറാനുമായി ബന്ധപ്പെട്ട രണ്ടിടങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ താവളങ്ങളിലായിരുന്നു ആക്രമണം. എന്നാല്‍ ഇസ്രായേല്‍ -ഹമാസ് യുദ്ധവുമായി ിതിന് ബന്ധമില്ലെന്നാണ് അമേരിക്ക പറയുന്നത്.
ഗാസയില്‍ ദയനീയമാണ് സ്ഥിതി. ഇന്ധനമില്ലാതായതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ച സാഹചര്യമാണ്. അടിയന്തര സഹായം എത്തിച്ചില്ലെങ്കില്‍ ആയിരങ്ങള്‍ക്ക് ജീവഹാനി ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: