ഹൈദരാബാദ്: ഗോഷ്മഹല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ തളയ്ക്കാനുള്ള ഉപായങ്ങള്‍ തേടുകയാണ് ബിആര്‍എസും കോണ്‍ഗ്രസും. വിദ്വേഷപ്രചരണമെന്നൊക്കെ പറഞ്ഞ് പരാതി കൊടുത്തപ്പോള്‍ ബിജെപിയുടെ പോരാളി വീണുപോകുമെന്ന് കരുതിയവരെ ഞെട്ടിച്ചാണ് വീണ്ടും ആ പേര് സ്ഥാനാര്‍ത്ഥിപ്പട്ടികയിലിടം പിടിച്ചത്. ഗോഷ്മഹലലിലെ സിറ്റിങ് എംഎല്‍എ ടി. രാജാസിങ്.
ബിആര്‍എസും ഒവൈസിയും ഉണ്ടാക്കിയ പൊല്ലാപ്പില്‍ കുറച്ചുനാള്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഷനിലായിരുന്നു രാജാസിങ്. പട്ടികപ്രഖ്യാപനത്തിന്റെ തലേ ആഴ്ച ബിജെപി ആ സസ്പെന്ഷന് പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് പോര് നയിക്കാന്‍ അതേ മണ്ഡലത്തിലിറക്കി. തെലങ്കാനയിലെ മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ആ പേര് ചര്‍ച്ച ചെയ്യുന്നതില്‍ അതിശയമില്ല.
ഒവൈസിയുടെ തട്ടകത്തിലാണ് രാജാസിങ് ബിജെപിയെ നയിച്ചത്. കടുത്ത ദേശവിരുദ്ധതയും ഭീകരവാദവും പ്രസംഗിച്ച് പ്രകോപനമുണ്ടാക്കിയ ഒവൈസിയെ ഗോഷ്മഹലില്‍ നിന്ന് കെട്ടുകെട്ടിച്ചത് രാജാസിങ്ങാണ്. ഹൈദരാബാദിലെ സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഷോയ്ക്ക് എതിരെ രാജാസിങ് നടത്തിയ പരാമര്‍ശങ്ങള്‍ ഒവൈസിയും കൂട്ടരും വിവാദമാക്കി. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരറാവുവിന്റെ പോലീസ് അറസ്റ്റ് ചെയ്തു. അക്കാലമെല്ലാം പിന്നിട്ട് രാജാസിങ് വീണ്ടും കളത്തിലിറങ്ങുന്നു.
തെലങ്കാനയില്‍ ബിജെപിയുടെ നിലവിലുള്ള ഏക എംഎല്‍എയാണ് രാജാ സിങ്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അഞ്ച് സീറ്റുകള്‍ നേടിയിരുന്നു, എന്നാല്‍ 2018ല്‍ രാജാ സിങ്ങിന് മാത്രമാണ് വിജയം നിലനിര്‍ത്താനായത്. അപരാജിതനായ പോരാളിയെന്നാണ് രാജാസിങ്ങിനെ വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: