തായ്പോയ് സിറ്റി: ചെവിയില്‍ നിന്ന് അസ്വാഭാവിക ശബ്ദം കേട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ സ്ത്രീയെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച.
സംഭവം ഇങ്ങനെ: ചെവിക്കുള്ളില്‍ നിന്നും ടിക് ടിക്കെന്ന ശബ്ദം എന്നും കേള്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് യുവതി ചെവി ആശുപത്രിയില്‍ കാണിക്കാമെന്ന് തീരുമാനിച്ചത്. ചെവിക്കുള്ളില്‍ വേദനയും ഉണ്ടായിരുന്നു. അങ്ങനെ യുവതി നേരെ ചെവി കാണിക്കാനായി ആശുപത്രിയിലേക്ക് പോയി. അപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന സംഭവം ഡോക്ടര്‍ കണ്ടത്.
ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ ചെവിയ്ക്ക് ഉള്ളിലെ ബാഹ്യ ശ്രവണ നാളത്തില്‍ നിന്ന് ചിലന്തി ചലിക്കുന്നതായി കണ്ടെത്തി. ഒരു കര്‍ണപടലം പോലെ ആയിരുന്നു ചിലന്തിയുടെ വല കാണപ്പെടുന്നത് എങ്കിലും ഡോക്ടര്‍ അത് ഒരു സില്‍ക്കി വെബ് ആണെന്ന് തിരിച്ചറിഞ്ഞു.
വല കളഞ്ഞു നോക്കിയപ്പോഴണ് സംഭവം എന്താണെന്ന് ഡോകര്‍ക്ക് മനസ്സിലാകുന്നത്, എന്‍ഡോസ്കോപ്പിക് ട്യൂബു കണ്ട ഉടന്‍ തന്നെ ഭയാനകമായ ചിലന്തി പുറത്തേക്ക് പാഞ്ഞുവന്ന് എന്‍ഡോസ്കോപ്പിക് ട്യൂബിനെ ആക്രമിച്ചു. ചെവിക്കുള്ളില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നു വെന്നും വേദനയുണ്ടെന്നും പറഞ്ഞപ്പോള്‍ വേറെ എന്തെങ്കിലും ആകും കാരണം എന്നാണ് ആദ്യം ഡോക്ടര്‍ കരുതിയത്.
‘ഈ ചിലന്തി ഉണ്ടാക്കിയ വല കര്ണപടവുമായി വളരെ സാമ്യമുള്ളതാണ്. ഇയര്‍ എന്‍ഡോസ്കോപ്പ് ആദ്യം അകത്തു കടന്നപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. എന്നാല്‍ സൂക്ഷിച്ചു നോക്കുമ്പോള്‍ അടിയില്‍ എന്തോ ചലിക്കുന്നതായി തോന്നി. ഞാന്‍ ചിലന്തിവല മാറ്റിവച്ചു, അത് ഏകദേശം പൂര്‍ണം ആയിരുന്നു. അത് നീങ്ങി, പക്ഷേ ഒടുവില്‍ അത് സുഗമമായി പുറത്തെടുക്കപ്പെട്ടു, ‘ഓട്ടോലറിംഗോളജി വിഭാഗത്തിലെ ഫിസിഷ്യന്‍ ഹാന്‍ സിംഗ്ലോംഗ് വൈറല്‍ പ്രസ്സിനോട് പറഞ്ഞു.
സ്ത്രീയുടെ കര്‍ണപടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
പിന്നീട് തായ്വാനിലെ ടൈനാന്‍ മുനിസിപ്പല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ഈ സംഭവത്തെക്കുറിച്ച് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ റിപ്പോര്‍ട്ട് ചെയ്തു. അവരുടെ എക്സ് പേജില്‍ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുമുണ്ട്.
A woman with hypertension presented to the clinic with a 4-day history of abnormal sounds in her ear. On examination, a small spider was seen moving within the external auditory canal of the left ear. The molted exoskeleton of the spider was also present. https://t.co/dye2sbbiL9 pic.twitter.com/SfeNBBGQS8
— NEJM (@NEJM) October 25, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: