Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 10:10 pm IST
in Kerala

മല്ലപ്പള്ളി: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ ഭര്‍ത്താവ് വീട്ടിലെത്തി വെട്ടികൊലപ്പെടുത്തി. കുന്നന്താനം സ്മിത ഭവനില്‍ ശ്രീജ ജി. മേനോന്‍ (38) ആണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശ്രീജയുടെ ഭര്‍ത്താവ് വട്ടശ്ശേരിയില്‍ വേണുക്കുട്ടന്‍ നായരെ (48) പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

ഇരുവരും എട്ടു മാസമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നവെന്ന് കുടുംബവുമായി അടുപ്പമുള്ളവര്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് വേണുക്കുട്ടന്‍ ശ്രീജയുടെ വീട്ടിലെത്തിയത്. വെട്ടും കുത്തേറ്റ് ശ്രീജ തറയില്‍ വീണതോടെ വേണുക്കുട്ടന്‍ നായര്‍ അടുത്ത മുറിയിലേക്ക് ഓടിക്കയറുകയായിരുന്നു.

നിലവിളി കേട്ട് ബന്ധുക്കളെത്തി ശ്രീജയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് കഴുത്തിലും വയറിലും മുറിവേറ്റ നിലയില്‍ വേണുക്കുട്ടന്‍ നായരെ കണ്ടെത്തുകയായിരുന്നു. ഭാര്യയെ ആക്രമിച്ചശേഷം ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ച് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തത വരാനുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പ്രതികരിച്ചു. സംഭവത്തില്‍ കീഴ്‌വായ്‌പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരേയും വഴക്ക് തീര്‍ത്ത് അനുനയിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഒന്നുരണ്ടു തവണ വേണുക്കുട്ടന്‍ നായര്‍ ശ്രീജയെ കാണാന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ ശ്രീജ കൂടിക്കാഴ്ചയ്‌ക്ക് അനുവദിച്ചിരുന്നില്ലെന്നും പറയുന്നു. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന വേണു കുറച്ചുനാളായി നാട്ടിലുണ്ട്. ശ്രീജ തെങ്ങണയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.

ദമ്പതിമാര്‍ക്ക് ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്. മകള്‍ അമ്മയോടൊപ്പമായിരുന്നു താമസം.

Tags: suicidemurderMallapalli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

India

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

പുതിയ വാര്‍ത്തകള്‍

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.