കൊച്ചി: അടിക്കടിയുണ്ടാകുന്ന ഭക്ഷ്യവിഷബാധയും മരണങ്ങളും ഒന്നോ രണ്ടോ ദിവസത്തെ വാര്‍ത്തയും പരിശോധനയും അടച്ചുപൂട്ടലുമായി തേഞ്ഞുമാഞ്ഞു പോകുമ്പോള്‍ ഹോട്ടലുകളില്‍ വീണ്ടും തിരക്കാകും.
ഇതിനിടെ ‘പൂട്ടുവീണ’ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നിട്ടുണ്ടാകും. എല്ലാം പ്രഹസനമാണെന്നു തെളിയിച്ച് ഇതെല്ലാം ആഴ്ചകളുടെയോ മാസങ്ങളുടെയോ ഇടവേളകളില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. മാസങ്ങള്‍ക്കുമുമ്പാണ് പറവൂരില്‍ ഭഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും 68 പേര് ചികിത്സ തേടുകയും ചെയ്ത്. ഭക്ഷ്യവിഷബാധ ഏല്ക്കാനിടയാക്കിയ മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് താത്ക്കാലികമായി സസസ്പെന്റ് ചെയ്യുകമാത്രമാണ് ഉണ്ടായത്. ഇതെ തുടര്‍ന്ന് കുറച്ചു ദിവസം ഭക്ഷ്യാ സുരക്ഷാ വകുപ്പ് ഹോട്ടലുകളില്‍ പരിശോധന നടത്തി. വീണ്ടും പഴയപടിയായി.ഹോട്ടലുകളിലെ ഭക്ഷ്യാ സുരക്ഷാ വകുപ്പിന്റെ പരിശോധന പ്രഹസനമായിരുന്നുവെന്നതിന്റെ തെളിവാണ്.
കാക്കനാട് ഭക്ഷ്യ വിഷബാധയേറ്റ് കോട്ടയം ചിറക്കാട്ടുകുഴിയില്‍ വീട്ടില്‍ രാഹുല്‍ ഡി.നായര്‍ മരിച്ച സംഭവം. കാക്കനാട് മാവേലിപുരത്തുള്ള ഹോട്ടല്‍ ഹയാത്തില്‍ നിന്നും കഴിഞ്ഞ ബുധനാഴ്ചയാണ് ഓണ്‍ലൈന്‍ വഴി ഷവര്‍മ്മ വാങ്ങിക്കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
വിഷബാധയ്ക്കു കാരണമാകുന്ന ഭക്ഷണ സാംപിളുകള്‍ പരിശോധിച്ച് കൃത്യസമയത്ത് ഫലം ലഭ്യമാക്കാനുള്ള സംവിധാനം സംസ്ഥാനത്ത് കാര്യക്ഷമമല്ല ആഴ്ചകള്‍ക്കു ശേഷം ഫലംവരുമ്പോഴേക്കും എല്ലാം ആറിത്തണുത്തിട്ടുണ്ടാകും. മരണകാരണങ്ങളില്‍ നിന്ന് ‘ഭക്ഷ്യവിഷബാധ’ എന്ന വാക്ക് പോലും അപ്രത്യക്ഷമാകും. ലക്ഷക്കണക്കിന് ഹോട്ടലുകളുള്ള സംസ്ഥാനത്ത് ഒരു നിയോജക മണ്ഡലത്തിന് ഒരു ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ എന്ന അനുപാതം എത്രകണ്ട് കാര്യക്ഷമമാകും എന്ന ചോദ്യം ബാക്കിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: