ന്യൂദല്‍ഹി: ആറായിരം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന വിഷ്ണുപുരാണത്തില്‍ ഭാരതം എന്ന പേരാണ് പരാമര്‍ശിക്കുന്നതെന്ന് എന്‍സിഇആര്‍ടി സാമൂഹ്യശാസ്ത്ര പാനല്‍ അധ്യക്ഷന്‍ സി.ഐ.ഐസക്ക്.
ഹിന്ദുമതത്തില്‍ വൈഷ്ണവശാഖയുടെ വിശുദ്ധഗ്രന്ഥമാണ് വിഷ്ണുപുരാണം. ഭാരതത്തിന്റെ 18 പുരാണങ്ങള്‍ പ്രധാനപ്പെട്ട ഒന്നാണ് വിഷ്ണുപുരാണം. ഇതില്‍ വിഷ്ണുഭഗവാന്റെയും ശ്രീകൃഷ്ണന് ഉള്‍പ്പെടെയുള്ള പത്ത് അവതാരങ്ങളെയും കുറിച്ച് പറയുന്നു. ഏഴായിരം വര്‍ഷം വരെ പഴക്കമുണ്ടെന്ന് കരുതുന്ന ഗ്രന്ഥമാണ് വിഷ്ണുപുരാണം.
രാജ്യത്തിന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ടുള്ള പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഇന്ത്യ എന്ന പേര് പരാമര്‍ശിക്കുന്നില്ലെന്നും സി.ഐ ഐസക്ക് പറയുന്നു. നോബല്‍ സമ്മാനജേതാവായ പ്രശസ്ത കവി രവീന്ദ്രനാഥ ടാഗൂര്‍ ഭാരതം എന്ന പേര് ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. കാളിദാസന് ഭാരതം എന്ന പേര് ഉപയോഗിക്കുന്നതായി കാണാം. തുര്‍ക്കികള്‍, അഫ്ഗാനികള്‍, ഗ്രീക്കുകാര്‍ എന്നിവരുടെ കടന്നുകയറ്റമാണ് ഇന്ത്യ എന്ന പേരിന്റെ ഉദ്ഭവത്തിലേക്ക് നയിച്ചത്.
1857ല്‍ ഒന്നാം സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാര്‍ കൂടുതലായി ഉപയോഗിച്ചത്. ഇന്ത്യ എന്ന പേരിന് അതിനാല്‍ 200 വര്‍ഷത്തെ പഴക്കമേയുള്ളൂ. കൊളോണിയല്‍ കാലത്തെ ഇത്തരം തെറ്റായ കീഴ്വഴക്കങ്ങള് കുട്ടികള്‍ പഠിച്ച് വളരരുതെന്ന ലക്ഷ്യമാണ് പേരുമാറ്റത്തിന് പിന്നിലുള്ളതെന്നും ഐസക്ക് പറയുന്നു.
എന്‍സിഇആര്‍ടിയുടെ ഏഴാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികളുടെ പാഠപുസ്തകത്തിലാണ് ഇന്ത്യ വേണ്ടെന്നും ഭാരതം മതിയെന്നും നിര്‍ദേശിച്ചിട്ടുള്ളത്. പിന്നീട് ഭാരതം എന്ന പേര് അവരുടെ മനസ്സില്‍ ഉറച്ചുകൊള്ളുമെന്നും പിന്നീട് അത് മാത്രം ഉപയോഗിക്കുന്നതിലേക്ക് അവര്‍ വളരുമെന്നും കണക്കാക്കിയാണ് ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: