തിരുവല്ല: സമാനതകളില്ലാത്ത സേവാപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുകയാണ് വള്ളംകുളം നന്നൂരിലെ പുതിയ സേവാസംരംഭം. സേവാനാദം എന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് സിസ്റ്റത്തിന്റെ സംരംഭവുമായാണ് പുതിയ തുടക്കം. വിജയദശമി ദിനത്തില്‍ നന്നൂര്‍ ദേവിക്ഷേത്രത്തിലെ കലാസന്ധ്യയായിരുന്നു ആദ്യപരിപാടി.
സേവാഭാരതിയുടെ തൊഴില്‍ സംരംഭമായ സ്വാവലംബന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ചുവടുവയ്‌പ്പ്. പന്ത്രണ്ട് പേരടങ്ങുന്നതാണ് പിന്നണി പ്രവര്‍ത്തകര്‍. പതിനയ്യായിരം വാട്‌സിലാണ് തുടക്കം. ഒരുവര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുകയാണ് ലക്ഷ്യം എന്ന് പ്രവര്‍ത്തകര്‍ പറയുന്നു. സംരംഭത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം സേവാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. പൂര്‍ണമായി അപ്‌ഡേറ്റഡ് ഡിജിറ്റല്‍ സംവിധാനത്തിലാണ് സംരംഭം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 2018 അടക്കമുള്ള പ്രളയ ഘട്ടങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ സേവാഭാരതിക്ക് കൂടുതല്‍ ഊര്‍ജ്ജം നല്കുകയാണ് പുതിയ പ്രവര്‍ത്തനം.
ഇന്നലെ നടന്ന കര്‍മം റിട്ട. അദ്ധ്യാപകന്‍ കെ.പി. പേങ്ങേട്ടില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം സുസ്മിത ബൈജു, സേവാഭാരതി സെക്രട്ടറി ശിവകുമാര്‍, തമ്പി ഓതറ, കണ്ണന്‍ താഴത്തേതില്‍, ബി. പ്രേംകുമാര്‍, നന്നൂര്‍ ക്ഷേത്ര ഭാരവാഹികളായ ജി. രഞ്ചിത്ത്, മധുസൂദനന്‍ ആചാരി, അനില്‍ ഓച്ചാലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: