ഗോരഖ്പൂര്: ജനക്ഷേമപദ്ധതികളിലൂടെ രാമാജ്യത്തിന്റെ അടിത്തറ പാകുകയാണ് മോദി സര്ക്കാര് ചെയ്തതെന്ന് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാനസരോവര് രാംലീല മൈതാനിയില് ചേര്ന്ന സമ്മേളനത്തെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം.
500 വര്ഷത്തെ കാത്തിരിപ്പിനൊടുവില് ഭഗവാന് ശ്രീരാമന്റെ പ്രതിഷ്ഠാകര്മ്മം അയോധ്യയിലെ മഹാക്ഷേത്രത്തില് നടക്കാന് പോകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്, കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങള്ക്ക് വീടുകള്, ശൗചാലയങ്ങള്, ഭക്ഷണം, ആരോഗ്യ സംരക്ഷണം, മറ്റ് അവശ്യ സൗകര്യങ്ങള് എന്നിവ നല്കി രാമരാജ്യത്തിന്റെ ആദര്ശം പൂര്ത്തീകരിക്കുകയാണ് സര്ക്കാര് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീരാംലല്ലയുടെ പ്രാണപ്രതിഷ്ഠ കാണാന് കഴിയുന്നു എന്നത് ഈ തലമുറയുടെ സൗഭാഗ്യമാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും ഇരട്ട എന്ജിന് സര്ക്കാരിന് ജനങ്ങള് അവസരമൊരുക്കിയത് ശ്രീരാമക്ഷേത്രപൂര്ത്തീകരണത്തിന് വേഗത്തില് വഴിയൊരുക്കി. പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ്, പ്രധാനമന്ത്രി മോദി രാമരാജ്യത്തിന്റെ ആദര്ശങ്ങള് മുന്നോട്ട് വച്ചു. നാല് കോടി പാവങ്ങള്ക്ക് അദ്ദേഹം വീട് നല്കി, 12 കോടി ശൗചാലയങ്ങള് നിര്മിച്ചു, 80 കോടി പേര്ക്ക് സൗജന്യ റേഷന് വിതരണം ചെയ്തു. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി.
നിഷേധാത്മക ശക്തികള് ത്രേതായുഗത്തില് മാത്രമുള്ളതല്ല, എന്നാല് എല്ലാ യുഗങ്ങളിലും, ദൈവിക ശക്തികളോടൊപ്പം, ഇത്തരം പ്രവണതകളും ഉണ്ടായിരുന്നു. ഭാവാത്മകശക്തികള് ഒരുമിച്ച് ഒരേ പാതയില് നടന്നാല്, നീതിയുടെയും സത്യത്തിന്റെയും വിജയം സുനിശ്ചിതമാവും.
സമൂഹത്തിലെ അനൈക്യവും നിഷേധാത്മകതയും പ്രകടമാവുന്നത് ഭീകരത, നക്സലിസം, വിഘടനവാദം, ക്രിമിനലിസം, നിയമലംഘനം തുടങ്ങിയ രൂപങ്ങളിലാണ്. അതുകൊണ്ടുതന്നെ ഏകതയ്ക്ക് വേണ്ടി തുടര്ച്ചയായ പരിശ്രമം ആവശ്യമാണ്.
സനാതന ധര്മ്മം എന്നത് നമ്മുടെ കടമകളാണ്. സനാതന ധര്മ്മത്തെ എതിര്ക്കുന്നവര് ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിലൂടെ സമൂഹത്തെയും ദേശീയ ഐക്യത്തെയും വിഭജിക്കാന് ആഗ്രഹിക്കുന്നവരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: