Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വീണ്ടും ഇന്ത്യന്‍ ഓഹരി വിപണിയെ ഉലച്ച് ഇസ്രയേല്‍-ഹമാസ് യുദ്ധവും യുഎസ് ബോണ്ട് ആദായവര്‍ധനയും; ഓഹരി നിക്ഷേപകര്‍ ആശങ്കയില്‍

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായുള്ള തകര്‍ച്ച ബുധനാഴ്ചയും തുടര്‍ന്നു. ഒക്ടോബര്‍ 25 ബുധനാഴ്ച ബിഎസ് ഇ സെന്‍സെക്സ് 522.82 പോയിന്‍റുകള്‍ തകര്‍ന്ന് 64,049.06ല്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 05:03 pm IST
inBusiness

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായുള്ള തകര്‍ച്ച ബുധനാഴ്ചയും തുടര്‍ന്നു. ഒക്ടോബര്‍ 25 ബുധനാഴ്ച ബിഎസ് ഇ സെന്‍സെക്സ് 522.82 പോയിന്‍റുകള്‍ തകര്‍ന്ന് 64,049.06ല്‍ എത്തി. നിഫ്റ്റിയാകട്ടെ 159.60 തകര്‍ന്ന് 19,122.15 പോയിന്‍റില്‍ എത്തി. സെന്‍സെക്സില്‍ ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, ടാറ്റാ മോട്ടോഴ്സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടൈറ്റന്‍, ആക്സിസ് ബാങ്ക് എന്നീ ഓഹരികള്‍ തകര്‍ന്നു. ടാറ്റാ സ്റ്റീല്‍, എസ് ബിഐ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, മാരുതി, നെസ്ലെ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഇസ്രയേല്‍-ഹമാസ് യുദ്ധം മൂലം അസംസ്കൃത എണ്ണ വില കൂടുന്നത് മൂലം എണ്ണക്കമ്പനികളുടെ (ബിപിസിഎല്‍, എച്ച് പിസില്‍ തുടങ്ങിയവ) ഓഹരിവിലയും ഇടിഞ്ഞു.

ഇസ്രയേല്‍-ഹമാസ് യുദ്ധഭീതി

നിക്ഷേപകര്‍ക്ക് ബുധനാഴ്ചയും കോടികള്‍ നഷ്ടമായി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ആകെ കമ്പനികളുടെ വിപണിമൂല്യം 323.82 ലക്ഷത്തില്‍ നിന്നും 308.73 ലക്ഷമായി ചുരുങ്ങി. അതായത് നിക്ഷേപകരുടെ 15 ലക്ഷം കോടിയോളം നഷ്ടമായെന്നര്‍ത്ഥം.സ്മാള്‍ കാപ്, മിഡ് കാപ് ഓഹരികളുടെ വിലയും ഇടിയുകയാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി സ്മാള്‍ കാപ്, മിഡ് കാപ് ഓഹരികള്‍ വലിയ മുന്നേറ്റം കുറിച്ചിരുന്നു. വിദഗ്ധരെ ഞെട്ടിക്കുന്നത് നിഫ്റ്റി ഫിഫ്റ്റി എന്നറിയപ്പെടുന്ന ശക്തമായ ഓഹരികളുടെ വിലയും ഇടിയുന്നു എന്നതാണ്. സാധാരണഗതിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ നട്ടെല്ലായി കണക്കാക്കുന്ന ഈ ആരോഗ്യമുള്ള അടിസ്ഥാന ഓഹരികളുടെ വില തുടര്‍ച്ചായുള്ള ദിവസങ്ങളില്‍ താഴേക്ക് അധികം പോകുന്ന പതിവില്ല.

ഇസ്രയേല്‍-ഹമാസ് യുദ്ധഭീതിതന്നെയാണ് വിപണിയ്‌ക്ക് ബുധനാഴ്ചയും ഭീഷണിയായത്. ഒപ്പം ദീര‍്ഘകാല, യുഎസ് ബോണ്ടുകളുടെ ആദായത്തിലുള്ള വര‍്ധന മൂലം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്നും പണം പിന്‍വലിക്കുന്നതും കാരണമായി. എണ്ണവില,ഉയരുന്നതും ഭീഷണിയാണ്.

യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചേക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു. ഇത് പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന ഭയമുണ്ട്. ഒപ്പം അസംസ്കൃത എണ്ണവിലയിലെ വര്‍ധനയും ആശങ്കയുണ്ടാക്കുന്നു.

യുഎസ് ബോണ്ട് ആദായം കൂടിയത് ആശങ്ക
യുഎസിലെ ദീര്‍ഘകാല സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായം അഭൂതപൂര്‍വ്വമായി കൂടുകയാണ്. 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായം അഞ്ച് ശതമാനമായി. 16 വര്‍ഷങ്ങള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ 2007ന് ശേഷം ബോണ്ടുകളില്‍ ഇത്രയും വലിയ ആദായം ലഭിക്കുന്നത് ഇത് ആദ്യമാണ്. ഇതോടെ അമേരിക്കന്‍ ഓഹരി വിപണി വരെ ദുര്‍ബലമായി. യുഎസ് ഓഹരി വിപണികളായ ഡൗ ജോണ്‍സ്, നാസ് ഡാക്, എസ് ആന്‍റ് പി 500 എന്നിവ ബുധനാഴ്ച ദുര്‍ബലമായി. യുഎസ് ബോണ്ടുകളിലെ ആദായം വര്‍ധിക്കുന്നത് ആഗോള ഓഹരി വിപണികളെ ബാധിക്കുന്നതുപോലെ ഇന്ത്യന്‍ ഓഹരിവിപണികളെയും ദുര്‍ബലമാക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണികളില്‍ പണം നിക്ഷേപിച്ച വിദേശനിക്ഷേപകര്‍ വന്‍തോതില്‍ അവരുടെ നിക്ഷേപം പിന്‍വലിച്ച് യുഎസ് ബോണ്ടുകളില്‍ നിക്ഷേപിക്കുകയാണ്. ഓഹരികളെ അപേക്ഷിച്ച് ബോണ്ടുകള്‍ കുറെക്കൂടി സുരക്ഷിതമായ നിക്ഷേപമാണ്. കാരണം അതില്‍ ഓഹരികളിലേതു പോലെ പെട്ടെന്ന് മൂല്യം കുറയുന്നു എന്ന റിസ്കില്ല.

രണ്ടാം സാമ്പത്തിക പാദത്തിലെ മോശം ഫലങ്ങള്‍
പല കമ്പനികളുടെയും രണ്ടാം സാമ്പത്തിക പാദത്തിലെ (ജൂലായ്-സെപ്തംബര്‍ ത്രൈമാസ ഫലം) കമ്പനികളുടെ മോശം പ്രകടനവും വിപണിദൗര്‍ബല്യത്തിന് കാരണമായി.

Tags: SensexStock market crashStock marketShare marketNIFTYIsrael-Hamas warUS Bond yieldBearishq2 result
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

Business

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

India

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

പുതിയ വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.