Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശിവഗിരിയില്‍ ആയിരങ്ങള്‍ ആദ്യക്ഷരം കുറിച്ചു; വിദേശത്തു നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളുമായി രക്ഷിതാക്കളെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 03:27 pm IST
inKerala, Thiruvananthapuram
ശിവഗിരിയില്‍ വിദ്യാദേവത ശാരദാംബയുടെ സന്നിധിയില്‍ സംന്യാസി ശ്രേഷ്ഠര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയപ്പോള്‍

ശിവഗിരിയില്‍ വിദ്യാദേവത ശാരദാംബയുടെ സന്നിധിയില്‍ സംന്യാസി ശ്രേഷ്ഠര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയപ്പോള്‍

ശിവഗിരി: ശ്രീശാരദാംബയുടെ സന്നിധിയില്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. ശ്രീനാരായണ ഗുരുദേവന്‍ വിദ്യാദേവതയായി പ്രതിഷ്ഠിച്ചതാണ് ശിവഗിരിയിലെ ശാരദാദേവി. ഇവിടെ നിത്യവും വിദ്യാരംഭവും അന്നപ്രാശനവും നടക്കുന്നുണ്ട്. ശിവഗിരി മഠത്തില്‍ നടക്കുന്ന വിവാഹങ്ങളും ശാരദാദേവി സന്നിധിയിലാണ്.

ഇന്നലെ പ്രഭാതം മുതല്‍ ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ട്രഷറര്‍ സ്വാമി ശാരദാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ ട്രസ്റ്റ് ബോര്‍ഡംഗവുമായ സ്വാമി വിശാലാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ തുടങ്ങിയവര്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കി.

മറ്റ് സംന്യാസി ശ്രേഷ്ഠരായ ബോര്‍ഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ചൈതന്യാനന്ദ, സ്വാമി സത്യാനന്ദ തീര്‍ത്ഥ, സ്വാമി ദിവ്യാനന്ദഗിരി, സ്വാമി മഹാദേവാനന്ദ, സ്വാമി ധര്‍മ്മചൈതന്യ, സ്വാമി ശങ്കരാനന്ദ, സ്വാമി ദേശികാനന്ദയതി, സ്വാമി അസംഗാനന്ദഗിരി, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശ്രീനാരായണ ദാസ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.

തലേന്ന് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ശിവഗിരിയിലേക്ക് കുട്ടികളുമായി എത്തിക്കൊണ്ടിരുന്നു. ശിവഗിരി അതിഥി മന്ദിരം ഉള്‍പ്പെടെയുള്ള താമസക്രമീകരണങ്ങള്‍ മതിയാകാതെ സമീപ പ്രദേശങ്ങളിലെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് രക്ഷിതാക്കള്‍ കുട്ടികളുമായി എത്തിയത്. ശിവഗിരിയിലെത്തിയ മുഴുവന്‍ പേര്‍ക്കും പ്രഭാതഭക്ഷണം, ഗുരുപൂജാ പ്രസാദം, അന്നദാനവും ഉണ്ടായിരുന്നു. കൊടിമര മൈതാനവും തീര്‍ത്ഥാടന സമ്മേളന ഓഡിറ്റോറിയത്തിന്റെ പിന്‍ഭാഗവും ശങ്കരാനന്ദ നിലയവും സമീപ പ്രദേശങ്ങളും വാഹന പാര്‍ക്കിംഗിന് സൗകര്യപ്പെടുത്തിയിരുന്നു. വഴിപാട് കൗണ്ടറുകളും നിലവിലുള്ളതിനേക്കാള്‍ മുമ്പേ പ്രവര്‍ത്തന സജ്ജമാക്കുകയും കൂടുതല്‍ സംവിധാനം ഒരുക്കുകയും ചെയ്തതിനാല്‍ തിക്കും തിരക്കും ഒഴിവായി.

ശാരദാദേവി സന്നിധിയിലെ നവരാത്രി മണ്ഡപത്തില്‍ 15 ന് സിനിമാതാരം ഇന്ദ്രന്‍സ് ദീപം തെളിച്ചതോടെ സമാരംഭിച്ച വൈവിദ്യമാര്‍ന്ന പരിപാടികളും ഇന്നലെ സമാപിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ദുബായ്, കാനഡ എന്നിവിടങ്ങളില്‍ നിന്നും എത്തിയവരുടെ കലാപ്രകടനങ്ങളും, ഭക്തിഗാന സദസ്സുകളും, തിരുവാതിര, കൈക്കൊട്ടികളി, വിവിധ നൃത്തങ്ങള്‍ തുടങ്ങിയവ അത്യാകര്‍ഷകമായിരുന്നു. പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കെല്ലാം ശിവഗിരി മഠത്തിന്റെ പ്രത്യേക സര്‍ട്ടിഫിക്കറ്റും സംന്യാസി ശ്രേഷ്ഠര്‍ നല്‍കുകയുണ്ടായി. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉപഹാര വിതരണം നിര്‍വ്വഹിച്ചു. ട്രസ്റ്റ് ബോര്‍ഡംഗം സ്വാമി വിശാലാനന്ദ അവലോകനം നടത്തി.

Tags: sivagirividyarambamVijayadasami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ശിവഗിരി കുന്നിലെ വടക്കേ ഓവ് ശ്രദ്ധേയമാകുന്നു; ഇളം തണുപ്പുള്ള ശുദ്ധജലത്തിന് ഔഷധഗുണങ്ങള്‍ ഏറെ

India

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

പുതിയ വാര്‍ത്തകള്‍

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.