റായ്പൂര്‍: വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരുടേയും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. അഞ്ചുവര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ ചെയ്യാത്ത കാര്യം ചെയ്യുമെന്ന് കപട വാഗ്ദാനം നല്കി ജനങ്ങളെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി പ്രതികരിച്ചു.
തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമായാണ് ബാഗേല്‍ രംഗത്തെത്തിയത്. അധികാരത്തിലെത്തിയാലുടന്‍ വായ്പകള്‍ എഴുതിത്തള്ളുമെന്ന് സക്തിയിലെ റാലിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്. നെല്ലിന്റെ സംഭരണ വില ഉയര്‍ത്തുമെന്നും വീടില്ലാത്ത 17.5 ലക്ഷം പേര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും ബാഗേല്‍ പ്രഖ്യാപിച്ചു.
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം നടത്തി ജനങ്ങളെ വഞ്ചിച്ചാണ് 2018ല്‍ ഛത്തീസ്ഗട്ടില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. എന്നാല്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയില്ലെന്ന് മാത്രമല്ല, കര്‍ഷകരുടെ അവസ്ഥ കൂടുതല്‍ ദയനീയമാക്കി മാറ്റുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: