ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ ആദ്യ വിജയദശമി പദസഞ്ചലനത്തില്‍ പൂര്‍ണ ഗണവേഷധാരികളായ 100 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 135 പേര് അണിനിരന്ന പഥസഞ്ചലനം ചന്ദ്രഭാഗ ഹോസ്റ്റലിന്റെ അടുത്തു നിന്നും ആരംഭിച്ച് വിവേകാനന്ദ മണ്ഡപത്തിന് മുന്പില് അവസാനിച്ചു. ആര്. എസ്എസ് ദല്‍ഹി സഹ പ്രാന്ത് പ്രചാരക് വിശാല്‍, രാമകൃഷ്ണപുരം വിഭാഗ് കാര്യവാഹ് സഞ്ജയ്, വിഭാഗ് പ്രചാരക് അശുതോഷ്, സംഘചാലക് പ്രൊഫ. ബ്രിജേഷ് പാന്‍ഡെ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: