Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു ; 7.59 ലക്ഷം കോടി നഷ്ടം; ഇസ്രയേല്‍-ഹമാസ് യുദ്ധം, എണ്ണവില, യുഎസ് ബോണ്ട് ആദായം തുടങ്ങി 5 കാരണങ്ങള്‍

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ നാല് ദിവസങ്ങളായുള്ള തകര്‍ച്ച തുടരുകയാണ്. ഒക്ടോബര്‍ 22 തിങ്കളാഴ്ച മാത്രം നിക്ഷേപകര്‍ക്ക് ഏകദേശം 759 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 04:35 pm IST
in Business

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ നാല് ദിവസങ്ങളായുള്ള തകര്‍ച്ച തുടരുകയാണ്. ഒക്ടോബര്‍ 22 തിങ്കളാഴ്ച മാത്രം നിക്ഷേപകര്‍ക്ക് ഏകദേശം 759 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായത്.

ഈ തകര്‍ച്ചയ്‌ക്ക് പ്രധാനമായും അഞ്ച് കാരണങ്ങളാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേല്‍-ഹമാസ് യുദ്ധം, യുഎസ് ബോണ്ടുകളുടെ ആദായത്തിലുള്ള കുതിപ്പ്, ഉയരുന്ന എണ്ണവില, പണപ്പെരുപ്പ ഭീതി, ശക്തിപ്രാപിക്കുന്ന യുഎസ് ഡോളര്‍ എന്നിവയാണ്.

ബിഎസ് ഇ സെന്‍സെക്സ് തിങ്കളാഴ്ച മാത്രം 825 പോയിന്‍റ് നഷ്ടം രേഖപ്പെടുത്തി 64,571 പോയിന്‍റില്‍ അവസാനിച്ചു. നിഫ്റ്റി 250 പോയിന്‍റുകളോളം കുറഞ്ഞ് 19281ല്‍ അവസാനിച്ചു.

ഇസ്രയേല്‍-ഹമാസ് യുദ്ധം
ഒരു നിലയ്‌ക്കും പരിഹാരമില്ലാതെ തുടരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധമാണ് ഓഹരി വിപണിയുടെ തകര്‍ച്ചയ്‌ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുദ്ധം മൂലം പലിശ നിരക്ക് വര്‍ധനയും പണപ്പെരുപ്പവും വര്‍ധിക്കുമെന്ന ഭയം കാരണം വന്‍തോതില്‍ സ്ഥാപനങ്ങള്‍ ഓഹരികള്‍ വിറ്റൊഴിയുകയാണെന്ന് കൊടക് സെക്യൂരിറ്റീസ് ഇക്വിറ്റി റീസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍ പറയുന്നു. ടാറ്റാ സ്റ്റീല്‍, ജെഎസ് ഡബ്ല്യു സ്റ്റീര്‍, ടിസിഎസ്, ടാറ്റാ മോട്ടോഴ്സ്, വിപ്രോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസിഎല്‍ ടെക്നോളജീസ്, എന്‍ടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികളെല്ലാം വന്‍തകര്‍ച്ച നേരിട്ടു. യൂട്ടിലിറ്റീസ്, സേവനരംഗം, റിയാല്‍റ്റി, ഊര്‍ജ്ജം, ഉപഭോക്തൃരംഗം, ഓയില്‍ ആന്‍റ് ഗ്യാസ് , ടെലികമ്മ്യൂണിക്കേഷന്‍, വ്യവസായം തുടങ്ങി എല്ലാ മേഖലയിലെയും ഓഹരികള്‍ തകര്‍ച്ച നേരിട്ടു.

യുഎസ് ബോണ്ട് ആദായം കൂടുന്നു
യുഎസിലെ ദീര്‍ഘകാല സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായം അഭൂതപൂര്‍വ്വമായി കൂടുകയാണ്. 2007ന് ശേഷം ഇതാദ്യമായി ബോണ്ടുകളില്‍ ആദായം 5 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ ഓഹരികളില്‍ പണം നിക്ഷേപിച്ച വിദേശനിക്ഷേപകര്‍ വന്‍തോതില്‍ അവരുടെ നിക്ഷേപം പിന്‍വലിച്ച് യുഎസ് ബോണ്ടുകളില്‍ നിക്ഷേപിക്കുകയാണ്. ഓഹരികളെ അപേക്ഷിച്ച് ബോണ്ടുകള്‍ കുറെക്കൂടി സുരക്ഷിതമായ നിക്ഷേപമാണ്. കാരണം അതില്‍ ഓഹരികളിലേതു പോലെ പെട്ടെന്ന് മൂല്യം കുറയുന്നു എന്ന റിസ്കില്ല.

യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നു
മറ്റൊരു വലിയ വെല്ലുവിളി യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുകയാണ്. യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതാണ് ഇതിന് കാരണം. യുഎസ് ഡോളര്‍ സൂചിക കഴിഞ്ഞ ഒര3ഴ്ചയായി 106 നും മുകളില്‍ നിലകൊള്ളുകയാണ്. അത് മൂലം യുഎസ് ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപ ഉള്‍പ്പെടെയുള്ള മറ്റ് കറന്‍സികള്‍ മൂല്യശോഷണം നേരിടുന്നു. ഇതും ഓഹരി വിപണിയെ അനാകര്‍ഷകമാക്കുന്നു. ഇതും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികളിലുള്ള നിക്ഷേപം വിറ്റൊഴിയുന്നതിന് കാരണമായി. ഗോള്‍ഡ് ബോണ്ട്,കറന്‍സി മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ ആകര്‍ഷകമാണ്.

പണപ്പെരുപ്പ ഭീതി
ഇസ്രയേല്‍ -ഹമാസ് യുദ്ധം കാരണം അസംസ്കൃത എണ്ണവില തുടര്‍ച്ചയായി ഉയരുകയാണ്. ഇത് സര്‍ക്കാരിന്റെ എണ്ണ ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കുകയാണ്. കാരണം ഇന്ത്യ ആവശ്യത്തിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. ഇത് പണപ്പെരുപ്പത്തിന് കാരണമാവുകയാണ്. സ്ഥിതിഗതികളില്‍ അയവു വന്നില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകുമെന്നാണ് കണക്കുകൂട്ടല്‍.

രണ്ടാം സാമ്പത്തിക പാദത്തിലെ മോശം ഫലങ്ങള്‍
പല കമ്പനികളുടെയും രണ്ടാം സാമ്പത്തിക പാദത്തിലെ (ജൂലായ്-സെപ്തംബര്‍ ത്രൈമാസ ഫലം) മോശം പ്രകടനവും വിപണിദൗര്‍ബല്യത്തിന് കാരണമായി. ഡിമാര്‍ട് പോലുള്ള കമ്പനികള്‍ ദുര്‍ബലമായ ഫലമാണ് പ്രഖ്യാപിച്ചത്. അതേ സമയം ഐസിഐസിഐ, കൊടക് ബാങ്കുകള്‍ മികച്ച റിസള്‍ട്ട് പ്രഖ്യാപിച്ചിട്ടും ഓഹരി വിലകളില്‍ അത് പ്രതിഫലിച്ചിട്ടില്ല.

 

 

Tags: US Bond yieldStock marketInflationShare marketIndian stock marketNSEBSEUS DollarIsrael-Hamas war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)
Business

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍
India

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

Business

ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നത് അല്ല ഓഹരി വ്യാപാരം : എൻഎസ്ഇ

Kerala

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

ജനനേന്ദ്രിയത്തിന്റെ തൊലിയുരിച്ച നിലയിൽ, ശരീരമാകെ സിഗരറ്റ് പൊള്ളൽ! അഷ്‌കർ ചോരക്കുഞ്ഞിനോട് കാട്ടിയത് സമാനതകളില്ലാത്ത പൈശാചികത

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.