ന്യൂദല്‍ഹി: രാജ്യത്തും വിദേശത്തുമുള്ള ഹൈന്ദവമത വിശ്വാസികള്‍ ഇന്ന് ഭക്ത്യാദര പൂര്‍വം മഹാ നവമി ആഘോഷിക്കുന്നു. നവരാത്രി ഉത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ഇന്ന്. ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനും വ്രതാനുഷ്ഠാനത്തിനും സമാപനം കുറിക്കുന്ന ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണിത്. മഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയത്തിന്റെ പ്രതീകം കൂടിയാണിത്.
യു.എസ്., യു.കെ, കൂടാതെ വിദേശത്തുള്ള മറ്റ് പല സ്ഥലങ്ങളിലും ഇത് വളരെ ആവേശത്തോടെ ആഘോഷിക്കപ്പെടുന്നു. വിദേശ രാജ്യങ്ങളില്‍ വിവിധ പരിപാടികള്‍ ഹൈന്ദവ വിശ്വാസികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സെന്‍ട്രല്‍ ജേഴ്സിയിലെ ഇന്‍ഡോ-അമേരിക്കന്‍ സാസംകാരിക ഫൗണ്ടേഷന് ഈ വര്‍ഷത്തെ ഗര്‍ഭ ഇന്ത്യാക്കാര്‍ കൂടുതലുള്ള മണ്‍റോയിലെ ഒരു കേന്ദ്രത്തില്‍ നടത്തി.
യുകെയില്‍, ഹെറിറ്റേജ് ബംഗാള്‍ ഗ്ലോബല്‍, ദുര്‍ഗ്ഗാ പൂജ കാര്‍ണിവലിന്റെ മാതൃകയില്‍, തേംസ് നദിയില്‍ ദുര്‍ഗ്ഗാ വിഗ്രഹങ്ങളുമായി ബോട്ട് യാത്ര സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ ചൊവ്വാഴ്ച വിജയദശമി ദിവസം ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: