ഭോപ്പാല്‍: മധ്യപ്രദേശില്‍ ആരു മുഖ്യമന്ത്രിയാകണം എന്ന ചോദ്യത്തിന് ശിവരാജ് സിങ് ചൗഹാന് മുന്‍തൂക്കമെന്ന് സര്‍വേ.
ബിജെപി അധികാരം നിലനിര്‍ത്തും എന്നു പറയുന്ന ഇന്ത്യ ടിവി-സിഎന്‍എക്സ് സര്‍വേയിലാണ് നിലവിലെ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ ജനപ്രീതി വ്യക്തമാവുന്നത്. 44.32 ശതമാനം പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവ്രാജ് സിങ് ചൗഹാനെ പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥാണ് പിന്നില്‍, 38.58 ശതമാനം.
230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 115 മുതല്‍ 118 വരെ സീറ്റുകള്‍ നേട് ബിജെപി അധികാരം നിലനിര്‍ത്തും എന്നാണ് സര്‍വേ ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 109 സീറ്റുകളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് 110 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. കഴിഞ്ഞ തവണ ഇവര്‍ക്ക് 114 സീറ്റുകളാണു ലഭിച്ചത്. എസ്പി, ബിഎസ്പി, സ്വതന്ത്രര്‍ തുടങ്ങിയവര്‍ക്കെല്ലാം കൂടി ഏഴു സീറ്റുകളും സര്‍വേ പ്രവചിക്കുന്നു.
ബിജെപിക്ക് 44.38 ശതമാനം വോട്ടുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 42.51 ശതമാനവും. ഭാഗേല്ഖണ്ഡ്, ഭോപ്പാല്‍, മാള്‍വ മേഖലകളില്‍ ബിജെപിക്കാണ് മേല്‍ക്കൈ. ചമ്പല്‍, മഹാകൗശല്‍ മേഖലകളില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടും. നിമാര്‍ മേറലയിലെ 28 സീറ്റുകളില്‍ നല്ല പോരാട്ടം നടക്കും. ഇവിടെ 15 സീറ്റുകള്‍ കോണ്‍ഗ്രസിനും 12 സീറ്റുകള്‍ ബിജെപിക്കുമാണ് സര്‍വേ പ്രവചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: