കൊച്ചി: അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ കാരിക്കേച്ചര്‍ പ്രതിമ നിര്‍മിച്ച് പ്രശസ്ത ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ്. രണ്ടടി ഉയരമുള്ള പ്രതിമ ഫൈബറിലാണ് നിര്‍മിച്ചിരിക്കുന്നത്.
വരയിലും വര്‍ത്തമാനത്തിലും ചിരിയും ചിന്തയും നിറച്ച് മറഞ്ഞുപോയ കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ ഓര്‍മകള്‍ പങ്കിടാന്‍ ഇന്നലെ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പാലച്ചുവട് എന്‍എസ്എസ് കരയോഗം ഹാളില്‍ സംഘടിപ്പിച്ച കെ.എസ്. പിള്ള സ്മാരക അവാര്‍ഡ് ദാന ചടങ്ങിലാണ് കാരിക്കേച്ചര്‍ പ്രതിമ കൈമാറിയത്. മന്ത്രി പി. രാജീവില്‍ നിന്ന് സുകുമാറിന്റെ മകള്‍ സുമംഗല പ്രതിമ ഏറ്റുവാങ്ങി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റുകള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












