Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസി മുഴുനീളെ മത്സരത്തില്‍ കളിച്ചിട്ടും മയാമി തോറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 12:39 am IST
inFootball

വടക്കന്‍ കരോലിന: സൂപ്പര്‍ താരം ലയണല്‍ മെസി മുഴുനീള മത്സരം കളിച്ചിട്ടും പരാജിതരായി ഇന്റര്‍ മയാമി. മെസിയെയും കൂട്ടരെയും എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ചാര്‍ലോറ്റി മേജര്‍ ലീഗ് സോക്കര്‍(എംഎല്‍എസ്) പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കി.
വടക്കന്‍ കരോലിനയിലുള്ള ചാര്‍ലോറ്റിയുടെ ഹോം മൈതാനത്തായിരുന്നു മത്സരം. സ്‌റ്റേഡിയം കപ്പാസിറ്റിയുടെ 90 ശതമാനത്തോളം കാണികള്‍ നിറഞ്ഞുനില്‍ക്കെ മയാമി ആവും വിധം ശ്രമിച്ചെങ്കിലും കളിയുടെ തുടക്കത്തിലേ വഴങ്ങിയ ഗോളിന് പകരം കണ്ടെത്താനാകാതെ കീഴടങ്ങേണ്ടിവന്നു.

സൂപ്പര്‍ താരത്തിന്റെ കാലുകളില്‍ നിന്ന് മൂന്ന് വട്ടം ചാര്‍ലോറ്റിയെ വിറപ്പിക്കുന്ന ഷോട്ടുകളുതിര്‍ന്നു. ആദ്യ പകുതിക്ക് പിന്നാലെ കളിക്ക് 49 മിനിറ്റായപ്പോള്‍ മെസി ഗോള്‍ നേടിയെങ്കിലും ഓഫ്‌സൈഡ് വിധിച്ചു. 62-ാം മിനിറ്റില്‍ ഗോളെന്നുറച്ച മറ്റൊരു ഉഗ്രന്‍ ഷോട്ട് താരം തൊടുത്തു. പക്ഷെ ക്രോസ് ബാര്‍ വില്ലനായി.

കളിയുടെ 13-ാം മിനിറ്റില്‍ കൊളംബിയന്‍ താരം കെര്‍വിന്‍ വാര്‍ഗസിലൂടെയാണ് ചാര്‍ലോറ്റി വിജയഗോള്‍ നേടിയത്. മയാമിക്കായ് മെസി ബൂട്ടുകെട്ടിയ 14-ാം മത്സരമായിരുന്നു ഇന്നലത്തേത്. ഇത്രയും കളികളില്‍ നിന്നും ഇതുവരെ 11 ഗോളുകള്‍ നേടി. തോല്‍വി അറിയാത്ത തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ക്ക് ശേഷമാണ് മയാമി ഇന്നലെ പരാജിതരായത്. മെസി ടീമിലെത്തിയ ശേഷം മയാമി വന്‍ കുതിപ്പാണ് നടത്തിവന്നത്. ക്ലബ്ബ് രൂപീകരിച്ച ശേഷം ചരിത്രത്തില്‍ ആദ്യമായി ഒരു പ്രധാന കിരീടവും നേടി. ഇക്കഴിഞ്ഞ ആഗസ്റ്റ് 20ന് ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലെയെ തോല്‍പ്പിച്ചായിരുന്നു പ്രഥമ കിരീടനേട്ടം. മെസിയുടെ മികവിലായിരുന്നു ക്ലബ്ബിന്റെ ചരിത്രനേട്ടം. മെസിക്കൊപ്പം പുതിയ സീസണില്‍ ബാഴ്‌സ മുന്‍ താരങ്ങളായ ജോര്‍ദി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് തുടങ്ങിയവരും മയാമിയിലേക്കെത്തിയിരുന്നു.

തകര്‍പ്പന്‍ വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് മെസിയും ആല്‍ബയും പരിക്കിന്റെ പിടിയിലായി കുറച്ച് മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്നത്. അപ്പോഴാണ് മയാമി വീണ്ടും പരാജയത്തിന്റെ ചൂടറിഞ്ഞത്. മെസിയുടെ കരുത്തില്‍ യുഎസ് ഓപ്പണ്‍ കപ്പ് ഫൈനല്‍ വരെ എത്തിയ ടീം കലാശപ്പോരാട്ടത്തില്‍ ഹൂസ്റ്റണ്‍ ഡൈനാമോയ്‌ക്കെതിരെ പരാജയപ്പെട്ടു. അതിന്റെ വിഷമതകള്‍ വിട്ടുമാറാത്ത പോലെയാണ് മയാമി ടീം ഇപ്പോഴും കളി തുടരുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ പകരക്കാരനായി ഇറങ്ങിയ മെസി ഇന്നലെ ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ആദ്യമായി മുഴുനീള മത്സരത്തിനിറങ്ങിയെങ്കിലും ഫലം ഉണ്ടായില്ല.

Tags: inter miamiLionel MessiCharlotte Major League Soccer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

Football

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

Football

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.