ഭോപ്പാൽ: സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ അമ്മയെ മകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മഹാരാഷ്‌ട്രയിലെ നാഗ്പുരിലാണ് സംഭവം. 47-കാരിയായ കമലാബായി ബദ്‌വായിക്ക് ആണ് കൊല്ലപ്പെട്ടത്. മകന്‍ രാംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വാഭാവിക മരണമാണെന്ന് കരുതിയ സംഭവം പോസ്റ്റുമോര്‍ട്ടത്തിലൂടെയാണ് കൊലപാതകമാണെന്ന് അറിയുന്നത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാനുള്ള സാധ്യത പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെ പോലീസ് കേസെടുക്കുകയായിരുന്നു. കമലാബായിയുടെ മറ്റൊരു മകന്‍ ദീപക്കിന്റെ മൊഴിയാണ് രാംനാഥിലേക്ക് അന്വേഷണം എത്തിച്ചത്.
അമ്മ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ആശുപത്രിയിലാണെന്ന വിവരം താന്‍ അറിയുന്നത്. സഹോദരന്‍ രാംനാഥ് ഒപ്പമുണ്ടെന്നും ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. അമ്മയുടെ ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും പോലീസിനെ കണ്ട രാംനാഥ് പരുങ്ങുന്നത് തന്നില്‍ സംശയമുണ്ടാക്കിയെന്നും ദീപക് പോലീസിനോട് പറഞ്ഞു.
തുടർന്ന് രാംനാഥിനെ പോലീസ് ചോദ്യം ചെയ്തു. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഫോണ്‍ വാങ്ങാന്‍ പണം നല്‍കാതിരുന്നതോടെ തന്റെ സ്‌കാര്‍ഫ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നവെന്ന് രാംനാഥ് പോലീസിനോട് പറഞ്ഞു. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക