ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ പോലീസും അധികൃതരും കനത്ത ജാഗ്രതയിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തെലങ്കാനയിലേക്ക് പണമൊഴുകുന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചതോടെ സംസ്ഥാനത്തെ പ്രധാന ദേശീയപാതകളില്‍ ഉള്‍പ്പെടെ പോലീസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയും ശക്തം. അതിനിടെയാണ് കഴിഞ്ഞ ദിവസം തെലങ്കാന പോലീസിനെയും ഞെട്ടിച്ച സംഭവം.
രാത്രി 10 മണിയോടെയാണ് തെലങ്കാനയിലെ ഗെഡ്‌വാളിലെ ദേശീയ പാതയിലൂടെ വന്ന ട്രക്ക് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വാഹനം തടഞ്ഞുനിര്‍ത്തിയ പരിശോധിച്ചപ്പോള്‍ പണം കണ്ട് പോലീസ് ഞെട്ടി. ഉടന്‍ വിവരം തെരഞ്ഞെടുപ്പ് കമ്മിഷനെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചു. എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം സസ്പെന്‍സ് പുറത്തായി. കേരളത്തില്‍ നിന്ന് യൂണിയന്‍ ബാങ്കിന്റെ പണവുമായി ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ട്രക്ക്. 750 കോടി രൂപയുടെ കറന്‍സികളാണ് ട്രക്കിലുണ്ടായിരുന്നത്.
യൂണിയന്‍ ബാങ്കിലെയും റിസര്‍വ് ബാങ്കിലെയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷമാണ് പണത്തിന്റെ ഉറവിടം വ്യക്തമായത്. തുടര്‍ന്ന് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ട്രക്ക് വിട്ടയച്ചതായി തെലങ്കാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വികാസ് രാജ് അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ മറവില്‍ സംസ്ഥാനത്ത് കള്ളപ്പണം ഒഴുക്കുന്നതായും പോലീസ് നടപടിയെടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കിയിരുന്നു. തുടര്‍ന്ന് വിവിധ ജില്ലകളിലെ കളക്ടര്‍മാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: