ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യ അര്‍ദ്ധ അതിവേഗ പ്രാദേശിക റെയില്‍ സര്‍വീസായ റാപ്പിഡ് എക്സിന്റെ പേരുമാറ്റി. ‘നമോ ഭാരത്’ എന്നാണ് പുതിയ പേര്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്യുന്നതിന് മുമ്പാണ് പേരുമാറ്റം.
ദല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് പ്രദേശിക റെയില്‍ സര്‍വീസ് ഇടനാഴിയുള്ളത്.
രാജ്യത്തെ ആദ്യ അര്‍ദ്ധ അതിവേഗ പ്രാദേശിക റെയില്‍ പദ്ധതി ദല്‍ഹി മീററ്റ് പാതയില്‍ ബാക്കിയുള്ള സ്ഥലങ്ങളിലും റെയില്‍പാതയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്.
ഇത്തരത്തില്‍ എട്ട് അര്‍ദ്ധ അതിവേഗ ഇടനാഴികളാണ് തയാറാകുന്നത്. ദല്‍ഹി മീററ്റ് പാത 2025 ജൂണില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിര്‍മാണം പൂര്‍ത്തിയായ ആദ്യഘട്ടത്തില്‍ സാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ദര്‍, ദുഹായ്, ദുഹായ് ഡിപ്പോ എന്നിങ്ങനെ അഞ്ചുസ്റ്റേഷനുകളാണുള്ളത്.
എന്നാല്‍ ട്രെയിനിന്റെ പേരുമാറ്റിയതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: