പാലക്കാട്: കൈക്കൂലി കേസിൽ വില്ലേജ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പാലക്കാട് തരൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ബിഎം കുമാറിനെയും കേരളശ്ശേരി വില്ലേജിലെ അസിസ്റ്റന്റ് പിയു ഫാറൂഖിനെയുമാണ് സസ്‌പെൻഡ് ചെയ്തത്. പാലക്കാട് ജില്ലാകളക്ടറുടെ ഉത്തരവിന്മേലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് കൈക്കൂലി വാങ്ങിയ കേസിൽ പാലക്കാട് തരൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ബിഎം കുമാറിനെ വിജിലൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കുരുത്തിതോട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. വസ്തുവിന്റെ തണ്ടപ്പേർ അനുവദിക്കുന്നതിന്റെ നടപടി വേഗത്തിലാക്കുന്നതിനാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്.
വില്ലേജ് ഓഫീസിൽ നികുതിയിനത്തിലുൾപ്പെടെ ലഭിച്ച തുക സർക്കാരിലേക്ക് അടയ്‌ക്കുന്നതിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫാറൂഖിനെ സസ്‌പെൻഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: