തിരുവനന്തപുരം: തുറമുഖത്തേക്കുളള ക്രെയിനുകളുമായി വിഴിഞ്ഞത്ത് എത്തിയ ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയില്‍ ഇറങ്ങാന്‍ അനുമതി. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ രണ്ട് ജീവനക്കാര്‍ക്കാണ് കരയിലിറങ്ങുന്നതിന് ആദ്യം അനുമതി ലഭിച്ചത്.
എഫ്എഫ്ആര്ഓയാണ് അനുമതി നല്‍കിയത്.കടല്‍ ശാന്തമാണെങ്കില്‍ ഉടന്‍ ക്രെയ്നുകള്‍ ഇറക്കുമെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു.
ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ അനുമതി ലഭിച്ച കാര്യം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്ഥിരീകരിച്ചു. ചൈനീസ് പൗരന്മാര്ക്ക് കപ്പലില്‍നിന്ന് ബര്‍ത്തിലേക്ക് ഇറങ്ങാനുള്ള അനുമതി ലഭിക്കാതിരുന്നതിനാല്‍ കപ്പലിന് സ്വീകരണം നല്കി നാലു ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല.
കപ്പലിലെ രണ്ടു പേര്‍ക്കാണ് ആദ്യം കരയിലിറങ്ങാന്‍ അനുമതി ലഭിച്ചത്. പിന്നീട് കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അനുമതി ലഭിച്ചതായാണ് അറിയുന്നത്.കപ്പല്‍ കമ്പനിയുടെ മുബൈയില്‍നിന്നുള്ള വിദഗ്ധരും ഉടനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: