രണ്ടിൽ അധികം സിം ഉപയോഗിക്കുന്നവർ പലപ്പോഴും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇവയുടെ ഉപയോഗം. ഒന്നുകിൽ ഒരു സിം മാറ്റി വെയ്ക്കേണ്ടതായോ അല്ലെങ്കിൽ മറ്റൊരു ഫോൺ കൂടി കയ്യിൽ കരുതേണ്ടതായോ വരാറുണ്ട്.
ഇപ്പോഴിതാ ഇതിനൊരു പരിഹാരം എത്തിയിരിക്കുകയാണ്. സിം സ്ലോട്ടുകൾ ആവശ്യമില്ലതെ ഉപയോഗിക്കാൻ സാധിക്കുന്ന ഐ-സിം ആണ് ഇത്. ഐ-സിം എന്നത് ഇ-സിമ്മിന് സമാനമാണ്. എന്നാൽ ഇതിന് പ്രവർത്തിക്കുന്നതിന് അധിക ചിപ്പുകൾ ഒന്നും തന്നെ ആവശ്യമില്ല എന്നതാണ് പ്രത്യേകത.
ഐ-സിം നാനോ കാർഡിനേക്കാൾ 100 മടങ്ങ് ചെറുതാണ്. ഇത് ഒരു സിം കാർഡ് സ്ലോട്ടിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. പൊടി, വെള്ളം എന്നിവയിൽ നിന്നും കൂടുതലായി സംരക്ഷിച്ച് മികച്ച പ്രവർത്തന ക്ഷമത വാഗ്ദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: