പത്തനംതിട്ട: ശബരിമല-ശരംകുത്തിയിലെ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ തകരാറിലാക്കിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. കേബിളും അനുബന്ധ ഉപകരണങ്ങളും കടത്തിയ സംഭവത്തില്‍ മോഷണക്കുറ്റ ത്തിന് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണം എന്നതിനപ്പുറം പ്രതികള്‍ക്ക് മറ്റെന്തെങ്കിലും ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നിട്ടില്ല.
അടുത്തയിടെ പിടിയിലായ ഐഎസ് ഭീകരര്‍ കേരളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ശബരിമല ഉള്‍പ്പെടെയുള്ള വന മേഖലകളുടെ ചിത്രങ്ങലും അവരില്‍നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍നിന്ന് ലഭിച്ചു. ചിലര്‍ ശബരിമലയില്‍ നിരീക്ഷണത്ിനെത്തുകയും ചെയ്തിരുന്നു
ശബരിമല പോലെ അതീവസുക്ഷാ മേഖലയില്‍ പ്രതികള്‍ തമ്പടിച്ച് മൊബൈല്‍ ടവര്‍ തകരാറിലാക്കിയ സംഭവത്തില്‍ വനം വകുപ്പും പോലീസും പ്രതിക്കൂട്ടിലാണ്. ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാകുന്നതോടെ പ്രദേശത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പാടെ തടസപ്പെടും. തുലാമാസ പൂജകള്‍ക്ക് നടതുറക്കുന്നതിന് തൊട്ടു മുന്‍പാണ് ടവറിലെ കേബിളുകള്‍ മുറിച്ചുമാറ്റിയത്. ഇത് മേഖലയിലെ സുരക്ഷാ വീഴ്ചയാണ് വെളിവാക്കുന്നത്.
ആര്‍ക്കും ശബരിമല വനത്തില്‍ സന്നിധാനത്തിന് സമീപം വരെ കയറിപ്പറ്റാം എന്ന സാഹചര്യം അതീവഗുരുതരമാണ്. കേബിളുകള്‍ക്കൊപ്പം 2ജി, 3 ജി കാരിയറുകളും നശിപ്പിക്കുകയും ഇവയിലെ കാര്‍ഡുകള്‍ പുറത്തെടുത്ത് കത്തിക്കുകയും ചെയ്തത് ഇവിടെ നിന്നുള്ള വിവരങ്ങള്‍ പുറം ലോകത്തെത്തുന്നതിനെ തടയുന്നതിനുള്ള ഗൂഢാലോചനയാണോ
എന്ന സംശയമാണ് ഉയര്‍ത്തുന്നത്. അതീവ സുരക്ഷാ മേഖലയായ ശബരിമലയില്‍ ദിവസങ്ങളോളം ക്യാമ്പ്‌ചെയ്ത് വളരെ ഉയരത്തില്‍ നില്‍ക്കുന്ന ടവറുകളില്‍ കയറി കേബിളുകള്‍ അഴിച്ച് താഴെയിറക്കുകയും കത്തിച്ച് ചെമ്പ്് വേര്‍പെടുത്തി കൊണ്ടുപോവുകയും ചെയ്തിട്ടും വനപാലകരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ഉള്‍പ്പടെയുള്ളവര്‍ അറിമച്ചില്ല എന്നതാണ് ഗൗരവതരം.
ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ട്രാക്ടറുകളും മറ്റും നിരന്തരം കടന്ന് പോകുന്ന ശരംകുത്തിക്കും മരക്കൂട്ടത്തിനുമിടയിലെ കേബിളുകള്‍ മോഷ്ടിച്ചതും ദുരൂഹത ഉയര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: