പ്രവേശന വിജ്ഞാപനം, അഡ്മിഷന് ഹാന്‍ഡ്ബുക്ക് https://admissions.nid.edu ല്‍
ഡിസംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫീസ് 3000 രൂപ, എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1500 രൂപ.
സെലക്ഷന് ഡിസൈന്‍ ആപ്ടിട്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ അഹമ്മദാബാദ്, ആന്ധ്രാപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ആസാം, ബെംഗളൂരു, ഗാന്ധിനഗര്‍ കാമ്പസുകളിലായി 2024-25 വര്‍ഷം നടത്തുന്ന ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്), മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡെസ്) പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനവും അഡ്മിഷന് ഹാന്‍ഡ് ബുക്കും https://admissions.nid.edu ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ ഒന്ന് വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഡിസൈന്‍ ആപ്ടിട്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്. പ്രാഥമിക പരീക്ഷ ഡിസംബര്‍ 24ന് ദേശീയതലത്തില്‍ നടത്തും. ഇതില്‍ യോഗ്യത നേടുന്നവരെ മെയിന്‍ പരീക്ഷയ്ക്ക് ക്ഷണിക്കും. പരീക്ഷാ ഘടനയും സിലബസും അഡ്മിഷന് ഹാന്‍ഡ് ബുക്കിലുണ്ട്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷാ ഫീസ് 3000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1500 രൂപ.
ബിഡെസ് നാലുവര്‍ഷത്തെ റഗുലര്‍ കോഴ്സാണ്. കമ്യൂണിക്കേഷന്‍ ഡിസൈന്‍ വിഭാഗത്തില്‍ അനിമേഷന്‍ ഫിലിം ഡിസൈന്‍, എക്സിബിഷന് ഡിസൈന്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍, ഗ്രാഫിക് ഡിസൈന്‍ ഡിസിപ്ലിനുകളിലും ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ വിഭാഗത്തില്‍ സിറാമിക് ആന്‍ഡ് ഗ്ലാസ് ഡിസൈന്‍, ഫര്‍ണിച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍, പ്രോഡക്ട് ഡിസൈന്‍ ഡിസിപ്ലിനുകളിലും ടെക്സ്റ്റൈല്‍ അപ്പാരല്‍ ലൈഫ് സ്റ്റൈല്‍ ആന്‍ഡ് അക്സസറി ഡിസൈന്‍ വിഭാഗത്തില്‍ ടെക്സറ്റൈല്‍ ഡിസൈനിലുമാണ് പഠനാവസരം. ഓരോ കാമ്പസിലും ലഭ്യമായ കോഴ്സുകളും സീറ്റുകളും സെലക്ഷന് നടപടികളും അഡ്മിഷന് ഹാന്‍ഡ്ബുക്കിലുണ്ട്. പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. വിവിധ കാമ്പസുകളിലായി ആകെ 425 സീറ്റുകളുണ്ട്.
എംഡെസ് കോഴ്സ് കാലാവധി രണ്ടരവര്‍ഷമാണ്. അഹമ്മദാബാദ്, ബെംഗളൂര്, ഗാന്ധിനഗര്‍ കാമ്പസുകളിലായി അനിമേഷന്‍ ഫിലിം ഡിസൈന്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍, ഗ്രാഫിക് ഡിസൈന്‍, ഫോട്ടോ ഗ്രാഫി ഡിസൈന്‍, സിറാമിക് ആന്‍ഡ് ഗ്ലാസ് ഡിസൈന്‍, ഫര്‍ണിച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍, പ്രോഡക്ട് ഡിസൈന്‍, ടോയി ആന്‍ഡ് ഗെയിം ഡിസൈന്‍, ട്രാന്സ്പോര്ട്ടേഷന് ആന്‍ഡ് ഓട്ടോമൊബൈല്‍ ഡിസൈന്‍, യൂണിവേഴ്സല്‍ ഡിസൈന്‍, ഡിജിറ്റല്‍ ഗെയിം ഡിസൈന്‍, ഇന്‍ഫര്‍മേഷന്‍ ഡിസൈന്‍, ഇന്ററാക്ഷന് ഡിസൈന്‍, ന്യൂമീഡിയ ഡിസൈന്‍, ഡിസൈന്‍ ഫോര്‍ റീട്ടെയില്‍ എക്സ്പീരിയന്‍സ്, സ്ട്രാറ്റജിക് ഡിസൈന്‍ മാനേജ്മെന്റ് സ്പെഷ്യലൈസേഷനുകളിലാണ് പഠനാവസരം. ഓരോ കാമ്പസിലും ലഭ്യമായ സ്പെഷ്യലൈസേഷനുകളും സീറ്റുകളും യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന നടപടികളും അഡ്മിഷന് ഹാന്‍ഡ് ബുക്കില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: