കൊച്ചി: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ട് നിയമസഭാ കമ്മിറ്റിക്ക് സമര്‍പ്പിക്കാന്‍ വൈകരുതെന്ന് ഹൈക്കോടതി. ഇതുന്നയിച്ച് സമസ്ത നായര്‍ സമാജം നല്കിയ നിവേദനം സര്‍ക്കാര്‍ രണ്ടു മാസത്തിനകം പരിഗണിച്ചു തീര്‍പ്പാക്കാനും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു.
2022 മേയില്‍ കമ്മിഷന് റിപ്പോര്‍ട്ടു നല്‍കിയിട്ടും ഇതുവരെ നിയമസഭാ കമ്മിറ്റി മുമ്പാകെ വച്ചില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്ങള്‍ നല്കിയ നിവേദനം പരിഗണിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നി
ര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: