കോട്ടയം: തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം ഈരാറ്റുപേട്ടയില്‍ വരുന്നതില്‍ ഭയമുള്ള മതമൗലീകവാദ സംഘടനകളുടെ ചട്ടുകമായി പ്രവര്‍ത്തിക്കാന്‍ ഈരാറ്റുപേട്ടയില്‍ സിപിഎമ്മും,കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും മല്‍സരിക്കുകയാണെന്ന് ബിജെപി.
ഇടത് വലത് മുന്നണികള്‍ തീവ്രവാദ സംഘടനകളുടെ ചട്ടുകമാകരുത്.ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ സ്ഥലം റവന്ന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ എതിര്‍പ്പുന്നയിച്ച പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റിയന് കുളത്തിങ്കലിന്റെയും ആന്റോ ആന്റണി എംപി യുടെയും നിലപാട് പ്രതിഷേധാര്‍ഹമാണ്. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി പറഞ്ഞു.
ഈരാറ്റുപേട്ടയില്‍ തീവ്രവാദ ബന്ധമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് നിരവധി തവണ പുറത്തു വന്നിട്ടുള്ളതാണ്.
തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ചവര്‍ക്ക് ഇരുപതിലേറെ സ്ഥലങ്ങളില്‍ സ്വീകരണം നല്കിയ രാജ്യത്തെ ഏക സ്ഥലമാണ് ഈരാറ്റുപേട്ട ” ജസ്റ്റീസ് ഫോര്‍ ഷിബിലി, ശാദുലി, റാസിക്ക്, ഷമ്മാസ്,” എന്ന ആക്ഷന്‍ കമ്മറ്റിക്ക് രൂപം നല്കി തീവ്രവാദികളെ പിന്തുണച്ച മഹല്ല് കമ്മിറ്റിയും അതിലെ അംഗങ്ങളും ഇടത് വലത് സംഘടനകളില്‍ ചേര്‍ന്ന് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
കോലാഹലമേട്ടിലും തങ്ങള്‍ പാറയിലും തീവ്രവാദ ക്യാമ്പുകള്‍ നടത്തിയവര്‍ക്ക് സഹായം ചെയ്തു കൊടുത്ത സംഘടനകളുടെ പ്രവര്‍ത്തകര്‍ ഈ വിഷയത്തെ ആളിക്കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ സെബാസ്റ്റിയന് കുളത്തുങ്കലും ആന്റോ ആന്റണിയും ഈരാറ്റുപേട്ട നഗരസഭയും അതിനു ഒത്താശ ചെയ്ത് കൊടുക്കുകയാണ്.
ജില്ലാ പോലീസ് മേധാവി ജി കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ട് തിരുത്താനോ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനോ ആഭ്യന്തര വകുപ്പ് കയ്യാളുന്ന പിണറായി വിജയന് തയ്യാറായാല്‍ അതിന് കേരളം കൊടുക്കേണ്ടി വരുന്ന വില കനത്തതായിരിക്കും. ഈരാറ്റുപേട്ട കേന്ദ്രീകരിച്ചു ഇപ്പോഴും പ്രവര്‍ത്തിക്കുന്ന മത മൗലിക വാദികളുടെ പ്രവര്‍ത്തനങ്ങളും പ്രതിഷേധങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധില്‍ കൊണ്ടുവരികയും ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുകയും ചെയ്യും.
പിണറായി വിജയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോലീസിന്റെ റിപ്പോര്‍ട്ട് ശരിയാണെന്ന് സമ്മതിക്കാനുള്ള ആര്‍ജവം സിപിഎമ്മും കേരള കോണ്‍ഗ്രസും കാട്ടണം, അല്ലെങ്കില്‍ പിണറായി വിജയന്റെ കീഴില്‍ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയമാണ് എന്ന് സെബാസ്റ്റിയന് കുളത്തുങ്കലും സിപിഎമ്മും തുറന്നു സമ്മതിക്കണം. എന്‍ ഹരി ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: