തൃശ്ശൂർ: പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അർജുൻ അലോഷ്യസ്, അഭി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. സെന്റ് അലോഷ്യസ് കോളേജിലെയും തൃശ്ശൂർ സെന്റ് തോമസ് കോളേജിലെയും ബിരുദ വിദ്യാർഥികളാണ് ഇവര്‍.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തമത്തിന് ശ്രമിച്ചെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല. രണ്ട് പേരുടെ മൃതദേഹങ്ങൾ കരയിൽ എത്തിച്ചിട്ടുണ്ട്. സേനയുടെ സ്ക്യൂബ ടീം അടക്കം പ്രദേശത്തുണ്ട്. ബിബിഎ ഒന്നം വർഷ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ കോളേജിലെത്തിയ ശേഷം ചിറയിലേക്ക് നീന്താൻ പോവുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടമണിയോടെയാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: