ന്യൂദല്‍ഹി: നരേന്ദ്രമോദി ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയെന്ന് പ്രശസ്ത ജേണലിസ്റ്റ് വീര്‍ സാംഘ് വി. ഒരു പക്ഷെ ഇന്ദിരാഗാന്ധിയേക്കാള്‍ എത്രയോ മടങ്ങ് ജനപ്രീതിയുള്ള നേതാവാണ് മോദിയെന്നും വീര്‍ സാംഘ് വി പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ ജനപ്രീതിയൊന്നും അധികനാള്‍ നീണ്ടുനിന്നില്ല. പക്ഷെ മോദിയുടെ ജനപ്രീതി എത്രയോ വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്.- വീര്‍ സാംഘ് വി പറഞ്ഞു.
ബര്‍ഖാദത്തിന്റെ മോജോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വീര്‍ സംഘ് വി ഇക്കാര്യം അഭിപ്രായപ്പെട്ടത്. മോദി ഒരു ആഗോള രാഷ്ട്ര തന്ത്രജ്ഞനാണെന്നും അങ്ങിനെ അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും അക്കാര്യത്തില്‍ അദ്ദേഹം വലിയൊരളവ് വിജയിച്ചെന്നും വീര്‍ സാംഘ് വി പറഞ്ഞു. അങ്ങിനെ ഇരിക്കുമ്പോള്‍ ബിബിസിയെപ്പോലെ മാധ്യമങ്ങള്‍ മോദി ജനാധിപത്യവാദിയല്ലെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടില്ല. – വീര്‍ സാംഘ് വി പറഞ്ഞു.
ബിബിസിയെ റെയ്ഡ് ചെയ്തതുകൊണ്ടൊന്നും മോദിയ്ക്ക് ഇന്ത്യയില്‍ വോട്ട് കുറയില്ലെന്നും വീര്‍ സാംഘ് വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: