Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

‘കണക്കെഴുത്തുകള്‍’ വേണ്ടേ?

പായിപ്ര രാധാകൃഷ്ണന്‍ by പായിപ്ര രാധാകൃഷ്ണന്‍
Oct 15, 2023, 05:00 am IST
in Varadyam

ഇന്ത്യക്കാരുടെ നട്ടെല്ലു തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗം വിദ്യാഭ്യാസ രീതികളെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്നതായിരുന്നു. നമ്മുടെചരിത്രവും സംസ്‌കാരവും അവര്‍ ഉഴുതുമറിച്ചു. അവരന്നു പാകിയ വിത്തുകള്‍ നൂറ്റാണ്ടു പിന്നിട്ടിട്ടും തഴച്ചുവളരുകയാണ്. അതിനിടയില്‍ തളര്‍ന്നുപോയ പാരമ്പര്യ ശാസ്ത്രങ്ങളും വിദ്യാഭ്യാസ നന്മകളും കടല്‍ കടന്നു. ഇന്ന് നമുക്ക് നമ്മളെ തന്നെ കണ്ടെത്താന്‍ ജര്‍മനിയിലോ മറ്റോ പോകേണ്ടിവരും. ന്യൂട്ടനെ മൂന്നു നൂറ്റാണ്ടു മുന്‍പ് തിരുത്തിയ കാല്‍ക്കുലസ്സിന്റെയും പൈയുടെയും തലതൊട്ടപ്പന്‍ സംഗമഗ്രാമ മാധവനേയും നമ്മുടെ ആധുനിക ഗണിതശാസ്ത്ര പഠനത്തിന് പുറത്തേക്ക് പടിയടച്ച് പിണ്ഡം വച്ചു. ലോകമിന്ന് ആദരപൂര്‍വം ഉരുക്കഴിക്കുന്ന വേദഗണിതവും വേരോടെ പറിച്ചുകളഞ്ഞു! ആയുര്‍വേദം എങ്ങനെയോ ചരമഗതി പൂകാതെ നാട്ടുവൈദ്യ വഴികളില്‍ പിടിച്ചുനിന്നു.

സ്വാതന്ത്ര്യാനന്തര കേരളത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തു ഏറ്റവും വലിയ വാരിക്കുഴി ഒരുക്കിയത് ഡിപിഇപി കാലത്തോടെയാണ്. ലോക ബാങ്കിന്റെ ഭിക്ഷാ പാത്രത്തില്‍ മോഹിതരായ ചില പടിഞ്ഞാറുനോക്കികളായ പരിഷ്‌കരണക്കാര്‍ നമ്മുടെ അക്ഷരമാലയെയും എഞ്ചുവടിയെയും ആട്ടിയോടിച്ചു. മനകണക്കും മനഃപാഠവും പഴഞ്ചനായി മുദ്രകുത്തി. ചെറുശ്ശേരിയും എഴുത്തച്ഛനും പിന്തിരിപ്പന്മാരായി. അക്കിത്തത്തെ തിരുത്തി. നമ്മള്‍ സദാ പരിഹസിക്കുന്ന ബീഹാറിലെ ഗ്രാമീണ വിദ്യാലയങ്ങളില്‍ പഠിക്കുന്ന പ്രൈമറി വിദ്യാര്‍ത്ഥികള്‍, പണ്ട് ഇവിടെയുണ്ടായിരുന്നപോലെ ഗുണനപട്ടിക മനഃപാഠമാക്കുന്നു. അഖിലേന്ത്യാ മത്സരപ്പരീക്ഷകളില്‍ അവര്‍ മുന്നിലെത്തുന്നു. നമ്മുടെ കുട്ടികള്‍ ഗതികിട്ടാതെ ജീവനുംകൊണ്ട് നാടുകടക്കുന്നു. അധ്യാപക പരിശീലനം ക്ലിഷേയാക്കിയ ഡയറ്റുകളും അവരുടെ ബുദ്ധികേന്ദ്രമായ എസ്‌സിഇആര്‍ടിയും ചേര്‍ന്ന് പാ
ഠ്യപദ്ധതിയുടെ നടുവൊടിച്ചു. മലയാളത്തിലെ ഒരു കവിയുടെയും രണ്ടുവരികള്‍ ഓര്‍ത്തുചൊല്ലാന്‍ കഴിയാനോ സ്വന്തം പേര് അക്ഷരതെറ്റില്ലാതെ എഴുതാനോ അവര്‍ക്ക് ശേഷിയില്ലാതായി.

എഴുത്തും കണക്കും പരിശോധിക്കാന്‍ കേന്ദ്രത്തിന്റെ നിപുണന്‍ ഭാരത് മിഷന്റെ ഭാഗമായി സ്‌കൂള്‍ പഠന നിലവാരം പരിശോധിക്കാന്‍ എന്‍സിഇആര്‍ടി വരുന്നു. സംസ്ഥാനതല വിദ്യാഭ്യാസ പരീക്ഷയില്‍ മൂക്കുകുത്തി വീണ നമ്മുടെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ പിടിച്ചുനില്‍ക്കുമോ എന്തോ? സാഹിത്യ അക്കാദമി പ്രസിഡന്റു കൂടിയായിരുന്ന ഇടതുപക്ഷ സഹയാത്രികനും കഥാകൃത്തുമായ വൈശാഖന്‍ എഴുതിയതുപോലെ, ഒന്നാം ക്ലാസ്സില്‍ എടുത്തുവയ്‌ക്കുന്ന ഒരു മരക്കട്ടപോലും ജയിച്ച് ജയിച്ച് പത്തിലെത്തും. ചിലപ്പോള്‍ എപ്ലസ് നേടിയെന്നും വരാം. നിരക്ഷരത നട്ടുവളര്‍ത്തുന്ന പൊതു വിദ്യാലയങ്ങളും ‘സാക്ഷരത’ പഠിപ്പിക്കുന്ന സാക്ഷരതാ മിഷനും ചേര്‍ന്ന് വെട്ടിനിരത്തിയ വിദ്യാഭ്യാസ നിലവാരത്തിന്റെ ഒരു കണക്കെടുപ്പ് എന്തുകൊണ്ടും അവസരോചിതം തന്നെ!

Tags: educationIndian CultureSaksharatha MissionBritish Eduaction System
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ നടന്ന വനിതാ സമ്മേളനം കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രാന്ത സംഘാടക ബി. രാധാദേവി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭാരതീയ സംസ്‌കാരം അമ്മയ്‌ക്ക് നല്‍കുന്നത് പ്രഥമ സ്ഥാനം: ബി. രാധാദേവി

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

India

സംഘകാഴ്ചപ്പാട് സമ്പൂര്‍ണമായും ഭാരതീയമാണ്; പ്രവര്‍ത്തനം സമാജസേവയ്‌ക്ക് സമര്‍പ്പിതം: ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.