Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗായത്രീമന്ത്രാര്‍ത്ഥം: ‘തത്’ പദത്തിന്റെ അര്‍ഥതലങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 02:33 pm IST
in Samskriti

ഗായത്രീമന്ത്രാര്‍ത്ഥം

 

‘തത്’ എന്നതിന്റെ അര്‍ഥമാണ്, ‘ആ’ അഥവാ ‘അത്’. എന്തിനെയെങ്കിലും സൂചിപ്പിക്കുവാന്‍ അഥവാ ചൂണ്ടിക്കാട്ടാന്‍ വേണ്ടിയാണ് ‘തത്’ എന്ന പദം പ്രയോഗിക്കുന്നത്. ഗായത്രിയില്‍ പരമാത്മാവിനെ ലക്ഷ്യമാക്കിയാണ് ഈ പദം പ്രയോഗിച്ചിരിക്കുന്നത്. ഇതു പരമാത്മാവിലേക്കു ശ്രദ്ധ ആകര്‍ഷിക്കുന്നു.

കേവലം ചൂണ്ടിക്കാട്ടുകയേ ചെയ്യുന്നുള്ളൂ; കാരണം പരമാത്മാവിനെപ്പറ്റി എത്രതന്നെ വര്‍ണ്ണിച്ചാലും തീരുകയില്ല, അതു അപൂര്‍ണ്ണമായിത്തന്നെ കഴിയും. ആരുതന്നെ ആയാലും എത്രതന്നെ വിശദീകരിച്ചാലും അതു അപൂര്‍ണ്ണമായിത്തന്നെ നിലകൊള്ളും; കാരണം പരമാത്മാവിന്റെ മഹിമ മാനവ ബുദ്ധിയുടെ പരിധിക്കതീതമാണ്. അകലെ ഉള്ള ഒരു വസ്തുവിനു നേരേ വിരല്‍ ചൂണ്ടി അത് എവിടെ ആണെന്നു സൂചിപ്പിക്കുന്നതുപോലെ മാത്രമാണ് പരമാത്മാവിനെപ്പറ്റിയുള്ള ഈ വര്‍ണ്ണനകളെല്ലാം തന്നെ. ആ വസ്തുവിനെ കാണുക എന്നത് നോക്കുന്ന ആളിന്റെ കണ്ണുകളെയും കാഴ്ചശക്തിയെയും ആശ്രയിച്ചിരിക്കുന്നു. വിരല്‍ ചൂണ്ടി ഒരു സാധനം ഏതു ദിക്കിലാണെന്ന് ബോധിപ്പിക്കുവാനേ കഴിയൂ. ഈ പരിമിതിയെപ്പറ്റി ഗായത്രിയുടെ ആദ്യപദത്തില്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഈശ്വരന്റെ സ്വരൂപത്തെപ്പറ്റി വര്‍ണ്ണിക്കുന്നതിനു പകരം ‘ആ’ പരമാത്മാവിനെ നോക്കൂ എന്നു സൂചിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ആ പരമാത്മാവ് എങ്ങനെയുള്ളവനാണെന്ന ബോധം, ധ്വനി, രൂപം, രസം, ഗന്ധം, സ്പര്‍ശനം എന്നീ പഞ്ചഭൗതിക തന്മാത്രകളാല്‍ ഉളവാക്കാന്‍ സാദ്ധ്യമല്ല. പ്രത്യുത, നോക്കുന്നവന്റെ അന്തരാത്മാവിലൂടെയേ ഇതു സാദ്ധ്യമാവൂ. ആത്മാവ് പരമാത്മാവിനു സമീപമെത്തുമ്പോള്‍ മാത്രമാണ് അതിന്റെ സ്വരൂപം ബോദ്ധ്യപ്പെടുന്നത്. ഭാഷയുടെയും ലിപിയുടെയും ശേഷിക്കുറവും പരിമിതിയും പരിഗണിച്ചു ഗായത്രിയില്‍ ‘തത്’ എന്ന പദപ്രയോഗത്താല്‍ പരമാത്മാവിനെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തിരിക്കുന്നത്. ആവശ്യക്കാര്‍, അതിന്റെ മഹത്വം അറിയുന്നവര്‍, അതിന്റെ സ്വരൂപം എന്തെന്നു അറിയാന്‍ ശ്രമിക്കുകയും അതു നേടുകയും ചെയ്യും.

താഴെ കൊടുത്തിരിക്കുന്ന പ്രമാണങ്ങളില്‍ ‘തത്’എന്ന പദം ഈശ്വരനെ ലക്ഷ്യമാക്കിയാണ് പ്രയോഗിച്ചിരിക്കുന്നത്. ഇതല്‍ നിന്നും ‘തത്’’എന്ന പദം ഇവിടെ ഈശ്വരനെയാണ് സൂചിപ്പിക്കുന്നതെന്ന് കാണാം.

‘തച്ഛബ്ദേന പ്രത്യഗ്ഭുതാ
സ്വതഃസിദ്ധം പരം
ബ്രഹ്മോച്യതേ’
ശാങ്കരഭാഷ്യം)
‘തത്’ എന്ന പദത്തെ പ്രത്യക്ഷവും സ്വതഃസിദ്ധവുമായ ബ്രഹ്മമെന്നു പറഞ്ഞിരുന്നു.

‘തദിതി അവ്യയം പരോക്ഷാര്‍ത്ഥേ’
(സന്ധ്യാഭാഷ്യം).
‘തത്’ എന്ന പദം പരോക്ഷാര്‍ത്ഥത്തില്‍ അവ്യയവാചി ആണ്. ദൃഷ്ടിഗോചരമല്ലാത്തതിനാലാണ് പരോക്ഷാര്‍ത്ഥം എന്നു പറയുന്നത്.

‘തച്ഛബ്ദ സ്വബുദ്ധിഭേദകൃതഃ
അതിദൂരതമേ
അത്യുല്‍ക്കര്‍ഷാഖ്യാര്‍ത്ഥേ
വര്‍ത്തതേ’
(വിഷ്ണു ഭാഷ്യം)
‘തത്’ എന്ന പദത്തിന്റെ ബുദ്ധിപരമായ അര്‍ത്ഥം അതിദൂരസ്ഥം എന്നും അതിശ്രേഷ്ഠം എന്നും ആണ്.

‘ഓം തത് സദിതി നിര്‍ദ്ദേശം
ബ്രഹ്മസ്ത്രിവിധഃ സ്മൃതഃ’
( ഗീത 17/3)
ഓം തത് സത് ഈ മൂന്നു ബ്രഹ്മപദങ്ങളും പരബ്രഹ്മത്തെ ഉദ്ദേശിച്ചു പ്രയോഗിച്ചിരിക്കുന്നതാണ്. അതിനാല്‍ ‘തത്’ ബ്രഹ്മസ്വരൂപമാണ്.
‘തത് തസ്യ സര്‍വ്വാദിഷു ശ്രുതിഷു പ്രസിദ്ധസ്യ’; യാതൊന്നാണോ സമസ്ത ശ്രുതികളിലും പ്രസിദ്ധപ്പെട്ടിരിക്കുന്നത് അതിന്റെ പേരാണ് ‘തത്.”

‘തദിത്യനഭി സന്ധ്യായ
ഫലം യജ്ഞ തപഃക്രിയാഃ
ദാനക്രിയാശ്ച വിവിധാഃ
ക്രിയതേ മോക്ഷകാംക്ഷിഭിഃ’
യജ്ഞം, തപം, ദാനം മുതലായ ക്രിയകളുടെ ഫലങ്ങളെ കാംക്ഷിക്കാതെ ‘തത്’ എന്ന പദത്തിനര്‍ത്ഥമായ പരമാത്മാവിനെ ലക്ഷ്യമാക്കി മുമുക്ഷുക്കള്‍ കര്‍മ്മം ചെയ്യുന്നു.

‘തദ്ബുദ്ധ്യസ്തദാത്മാന
സ്തന്നിഷ്ഠാസ്തത്പരായണഃ
ഗച്ഛന്ത്യ പുനരാവൃത്തിം
ജ്ഞാന നിര്‍ദ്ധൂത കല്മഷഃ’
(ഗീത 5/17)
‘തത്’ അതായത് പരബ്രഹ്മത്തില്‍ തന്നെ ബുദ്ധിയോടു കൂടിയവരും, അതില്‍ തന്നെ മനസ്സോടു കൂടിയവരും, അതില്‍ തന്നെ നിഷ്ഠയോടു കൂടിയവരും, അതിനെ ആശ്രയിക്കുന്നവരും, ജ്ഞാനം കൊണ്ടു സമസ്ത പാപങ്ങളെ അകറ്റിയവരുമായവര്‍ പുനരാവൃത്തിരഹിതമായ മോക്ഷത്തെ പ്രാപിക്കുന്നു.

‘തദ്വിദ്ധി പ്രണിപാതേന
പരിപ്രശ്‌നേന സേവയാ
ഉപദേക്ഷ്യന്തി തേ ജ്ഞാനം
ജ്ഞാനിന സ്തത്വദര്‍ശിനഃ’
(ഗീത 4/34)
‘തത്’ അതായത് ഈശ്വരീയമായ ജ്ഞാനത്തെ നീ ഗുരുചചരണങ്ങളെ നമസ്‌ക്കരിച്ചും ശുശ്രൂഷിച്ചും ശരിയായ വിധത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചും ഗുരുജനങ്ങളില്‍ നിന്നും മനസ്സിലാക്കിക്കൊള്ളണം. തത്വദര്‍ശികളായ ജ്ഞാനികള്‍ ആ ജ്ഞാനത്തെ ഉപദേശിച്ചു തരുന്നതാണ്.

ഗായത്രിമന്ത്രം ആരംഭിക്കുന്നത് ‘തത്’ എന്ന പദത്തോടെയാണ്. മുന്നില്‍ പോലീസിനെ കാണുമ്പോള്‍ മോഷ്ടാവു ദുഷ്‌ക്കര്‍മ്മം ചെയ്യാന്‍ തുനിയാത്തതുപോലെ ഈശ്വരന്‍ സര്‍വ്വവ്യാപി ആണെന്ന ബോധം സാധകനില്‍ ഉളവാകുകയും തന്മൂലം ദുര്‍മ്മാര്‍ഗ്ഗത്തെ അവലംബിക്കാതിരിക്കുകയും ചെയ്യാന്‍ വേണ്ടിയാണ് ആരംഭത്തില്‍ തന്നെ ഈശ്വരനെ ഈ പദം കൊണ്ടു സൂചിപ്പിച്ചിരിക്കുന്നത്. ജഡചേതനങ്ങളായ സകലതിനോടും സദ്ഭാവപൂര്‍ണ്ണമായി പെരുമാറണമെന്നു സാധകനെ ഓര്‍മ്മിപ്പിക്കുവാന്‍ കൂടിയാണ് ഗായത്രീ മന്ത്രത്തില്‍ ‘തത്’ എന്ന ഈശ്വരവാചകമായ പദം ആദ്യം തന്നെ ചേര്‍ത്തിരിക്കുന്നത്.

 

Tags: Gayathri MantraVedaHinduism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

Spiritual

ചൊല്ലുന്നവനെ രക്ഷിയ്‌ക്കുന്ന ഗായത്രീമന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.