ആലപ്പുഴ : ജാതി സെന്‍സസ് നടത്തണമെന്ന ഐ എന്‍ ഡി ഐ എ മുന്നണിയുടെ ആവശ്യം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി വെള്ളാപ്പള്ളി നടേശന്. അയിത്തം ഇപ്പോഴും നിലനിക്കുന്നുണ്ട്. ദേവസ്വം മന്ത്രിക്കുണ്ടായ അനുഭവം അതിന് ഉദാഹരണമാണ്. ജാതി സെന്‍സസില്‍ പിന്നാക്കക്കാരന് പ്രയോജനം ഉണ്ടാകണം.
സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് ഇത്തരമൊരാവശ്യം വരുന്നതെന്നും വെളളാപ്പളളി ചൂണ്ടിക്കാട്ടി. ജാതി സെന്‍സസ് എന്തിനാണ് നടത്തുന്നത് എന്ന് അതാവശ്യപ്പെടുന്നവര്‍ പറയുന്നില്ല. രാഷ്ട്രീയാധികാരം കൊടുക്കാനാണെങ്കില് അക്കാര്യം അവര്‍ വ്യക്തമാക്കണം.പിന്നാക്കക്കാരെ കബളിപ്പിക്കാനാണ് ജാതി സെന്‍സസെന്നും വെളളാപ്പളളി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ ഉയര്‍ന്ന ആരോപണം അടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതു പോലെയായി. മാധ്യമങ്ങള്‍ റേറ്റിംഗ് വര്‍ദ്ധിപ്പിക്കാന്‍ സത്യവും ധര്‍മവും നീതിയും ഇല്ലാതാക്കരുതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ചില സഹകരണ സ്ഥാപനങ്ങളില്‍ രാഷ്ട്രീയഭേദമന്യേ തട്ടിപ്പ് നടന്നിട്ടുണ്ട്. അതിന്റെ പേരില്‍ ഈ മേഖലയെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും വെളളാപ്പളളി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് അണികളെ യുദ്ധത്തിനിറക്കുന്നത് ശരിയല്ലെന്നും മത മേലധ്യക്ഷന്മാര് പക്വതയോട് പെരുമാറണമെന്നും വെളളാപ്പളളി നടേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: