Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ക്കല ഷാലു കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 17 ലക്ഷം പിഴയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 03:57 am IST
in Kerala

തിരുവനന്തപുരം: ആറും എട്ടും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് യുവതിയെ തലയിലും കഴുത്തിലും വെട്ടികൊലപ്പെടുത്തിയ വര്‍ക്കല അയിരൂര്‍ ഷാലു കൊലക്കേസില്‍ പ്രതി മാതൃസഹോദരന്‍ ചെമ്മരുതി സ്വദേശി ഇങ്കി അനില്‍ എന്ന അനിലിന് ജീവപര്യന്തം കഠിന തടവും 17.21 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മരണം വരെയുള്ള കഠിനതടവെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി വിധി പ്രസ്താവിച്ചത്. കരുതിക്കൂട്ടിയുള്ള നിഷ്ഠൂരകൃത്യം ചെയ്ത പ്രതി യാതൊരു ദയയ്‌ക്കും അര്‍ഹനല്ലെന്ന് വിധിന്യായത്തില്‍ ജഡ്ജി പ്രസുന്‍ മോഹന്‍ വ്യക്തമാക്കി.

പിഴത്തുകയില്‍ 7.5 ലക്ഷം വീതം ഷാലുവിന്റെ മൈനറായ രണ്ടു മക്കള്‍ക്ക് നല്‍കണം. രണ്ടു ലക്ഷം രൂപ ഷാലുവിന്റെ ഭര്‍ത്താവ് സജീവിനും നല്‍കണം. കൂടാതെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍ നിന്നും കുട്ടികളുടെ ഭാവി നന്മയ്‌ക്കായി മതിയായ തുക സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. പ്രസ് ജീവനക്കാരിയായ ഷാലുവിനെ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് വരുന്ന വഴിയില്‍ കാത്തുനിന്ന് കൊലപ്പെടുത്തിയ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചതാണെന്നും അതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ്‌കുമാറിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉയര്‍ന്ന ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകള്‍ പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്നതായും കോടതി വിധിന്യായത്തില്‍ പറയുന്നു. സാക്ഷി പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതിക്കെതിരെ കേസുണ്ട്. ശിക്ഷ നടപ്പിലാക്കാന്‍ പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

2022 ഏപ്രില്‍ 28ന് ഉച്ചയ്‌ക്കാണ് വര്‍ക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവിന് (36) വെട്ടേറ്റത്. അയിരൂരിലെ സ്വകാര്യ പ്രസ്സില്‍ ജോലി ചെയ്യുന്ന ഷാലു ഉച്ചയോടെ വീട്ടില്‍ എത്തി ഭക്ഷണം കഴിച്ചു തിരികെ സ്‌കൂട്ടിയില്‍ മടങ്ങവെ അനില്‍ തടഞ്ഞു നിര്‍ത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. ഷാലുവിനെ വെട്ടിയ ശേഷം അനില്‍ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചതിനെ വിവരം തുടര്‍ന്ന് അയിരൂര്‍ പോലീസ് എത്തി അനിലിനെ കീഴടയ്‌ക്കുകയായിരുന്നു. കടം കൊടുത്ത പണം ഷാലു തിരികെ കൊടുക്കാത്ത വിരോധത്താല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഷാലു മെയ് 3ന് ഉച്ചയോടെ മരണപ്പെട്ടു.

 

Tags: VarakalaShalu Muder case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.