Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കരുവന്നൂരിലെ വഞ്ചനയ്‌ക്ക് മറയിടാന്‍ കള്ളക്കേസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 03:33 am IST
inEditorial

സഹകരണ ബാങ്കുകളില്‍ സംഘടനാ ബലവും അധികാരവും ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയെയും കൊള്ളയെയും കള്ളപ്പണം വെളുപ്പിക്കലിനെയും മറച്ചുപിടിക്കാനും, ഇതു ചെയ്ത പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കാനും സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ഏതറ്റംവരെയും പോകുമെന്ന് ഉറപ്പാണ്. ഇതിന് തെളിവാണ് കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പിനിരയായവര്‍ക്ക് പണംതിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് പദയാത്ര നടത്തിയതിന് ബിജെപി നേതാവും മുന്‍ എംപിയുമായ സുരേഷ് ഗോപിക്കും നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

കരുവന്നൂര്‍ സഹകരണ ബാങ്കു മുതല്‍ അയ്യന്തോളിലെ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കുവരെയുള്ള പതിനെട്ട് കിലോമീറ്ററാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടന്നത്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പദയാത്ര ഒരിടത്തുപോലും വാഹനങ്ങള്‍ തടയുകയോ ഗതാഗത തടസ്സമുണ്ടാക്കുകയോ ചെയ്തിരുന്നില്ല. അങ്ങനെയൊരു പരാതി ആരില്‍നിന്നും ഉയര്‍ന്നില്ല. ഒരു മാധ്യമവും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല. എന്നിട്ടാണ് പദയാത്രനടന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞ് സുരേഷ്‌ഗോപിക്കും മറ്റുമെതിരെ കള്ളക്കേസെടുത്തിരിക്കുന്നത്. കൃത്യമായ രാഷ്‌ട്രീയ ഗൂഢാലോചന ഇതിനുപിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസിനെ ഭയമില്ലെന്നും പാവങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചിരിക്കുകയാണ്. അറസ്റ്റുണ്ടായാല്‍ സുരേഷ് ഗോപിക്കൊപ്പം ആയിരങ്ങള്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് ബിജെപിയും വ്യക്തമാക്കിയിരിക്കുന്നു.

കരുവന്നൂരിലെയും മറ്റിടങ്ങളിലെയും സഹകരണ ബാങ്കുകളില്‍ സിപിഎമ്മുകാര്‍ നടത്തിയിട്ടുള്ള അഴിമതികള്‍ ഓരോന്നായി പുറത്തുവരികയാണ്. ഈ പ്രശ്‌നം കരുവന്നൂരില്‍ മാത്രമായി ഒതുക്കാനാണ് സിപിഎമ്മും സര്‍ക്കാരും തുടക്കത്തില്‍ ശ്രമിച്ചത്. കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത് ഇതിനുവേണ്ടിയായിരുന്നു. ചിലരെ സ്ഥലംമാറ്റിയും മറ്റു ചിലരെ സസ്‌പെന്‍ഡ് ചെയ്തും കേസ് ഒതുക്കിത്തീര്‍ക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും ശ്രമിച്ചെങ്കിലും അതില്‍ വിജയിച്ചില്ല. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണബാങ്കുകള്‍ വഴി സഹസ്രകോടികളുടെ കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ട് എന്നു മനസ്സിലാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഏറ്റെടുത്തതോടെ സിപിഎം അങ്കലാപ്പിലായി. നിരവധി പാര്‍ട്ടി നേതാക്കളെ ഇഡി വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇവരില്‍നിന്ന് നടുക്കുന്ന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ചില പ്രമുഖ സിപിഎം നേതാക്കളെ ഇഡി അറസ്റ്റു ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് പാര്‍ട്ടി നേതൃത്വത്തെ പിടിച്ചുകുലുക്കി. ഇതിനിടെയാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടന്നതും, സംസ്ഥാന വ്യാപകമായി അതിന് അനുകൂലമായ പ്രതികരണം ലഭിച്ചതും. ഇതിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നില്ല. ഇതു സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടിയല്ല, നടപടിയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

തട്ടിപ്പ് നടന്ന മറ്റു സഹകരണ ബാങ്കുകളിലേക്കും പ്രതിഷേധയാത്ര നടക്കുമെന്ന ഭീതി സിപിഎമ്മിനുണ്ട്. കരുവന്നൂര്‍ പദയാത്രയുടെ പേരില്‍ കേസെടുത്ത് സുരേഷ് ഗോപിയെ ഭയപ്പെടുത്തി പിന്മാറ്റാമെന്ന കണക്കുകൂട്ടലാണ് സര്‍ക്കാരിനുള്ളത്. എന്നാലിത് ജനരോഷം ക്ഷണിച്ചുവരുത്തുകയേയുള്ളൂ. അഴിമതിക്കാരെയും കൊള്ളക്കാരെയും ജയിലിലടയ്‌ക്കണമെന്ന ആവശ്യം ജനങ്ങളില്‍ ശക്തിപ്പെടുകയാണ്.
പാവങ്ങള്‍ നിക്ഷേപിച്ച പണം കട്ടുമുടിച്ചവരെയും കള്ളപ്പണം വെളുപ്പിച്ചവരെയുമൊക്കെ അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ ഏതറ്റംവരെയും പോയി സംരക്ഷിക്കുമ്പോഴാണ്, പാവങ്ങളുടെ പണം തിരിച്ചുനല്‍കണമെന്നു പറയുന്ന സുരേഷ് ഗോപിയെപ്പോലുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്! നീതിനിഷേധം എന്നതിനുപരി നീതിയെ പ്രഹസനമാക്കി മാറ്റുന്ന രീതിയാണിത്. പിണറായി ഭരണത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. സിപിഎമ്മും മന്ത്രിമാരും പ്രതിക്കൂട്ടില്‍ വരുന്ന കേസുകളില്‍ പോലീസിനെയും വിജിലന്‍സിനെയുമൊക്കെ ഉപയോഗിച്ച്, പ്രതിഷേധിക്കുന്നവരെയും പരാതിക്കാരെയും വേട്ടയാടുകയെന്നത് പിണറായി സര്‍ക്കാരിന്റെ ഔദ്യോഗിക നയമാണ്. മുഖ്യമന്ത്രിയും കുടുംബവും പ്രതിക്കൂട്ടിലായ ലൈഫ്മിഷന്‍ അഴിമതി കേസില്‍ ക്രൈംബ്രാഞ്ചിനെ ഇറക്കി തെളിവ് നശിപ്പിച്ചു. സ്വര്‍ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷ് വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ അവര്‍ക്കെതിരെ പോലീസിനെ വിട്ടു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങളുന്നയിച്ചപ്പോള്‍ കുഴല്‍നാടനെതിരെയും വിജിലന്‍സ് കേസെടുത്തു.

രാജ്യാന്തര ബന്ധമുള്ള വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഇഡിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രീയ ആയുധമാക്കുകയാണെന്ന് മുറവിളികൂട്ടുന്നവരാണ് രാഷ്‌ട്രീയ പ്രതികാരം തീര്‍ക്കാന്‍ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസിനെ കയറൂരിവിടുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാതെയും ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാതെയും ബ്ലാക്ക് മെയിലിങ്ങുകളില്‍ വീഴാതെയും അഴിമതിക്കെതിരെ പോരാടുന്നവരെ അടിച്ചമര്‍ത്താനും ജയിലിലടയ്‌ക്കാനുമുള്ള ശ്രമങ്ങളെ സര്‍വശക്തിയുമെടുത്ത് പ്രതിരോധിക്കേണ്ടതുണ്ട്.

Tags: cpmsuresh gopiKaruvannur Bank ScamFalse Case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.