കൊച്ചി: സാംസ്‌കാരിക മേഖലയിലെ സംഭാവനകള്‍ക്കുള്ള ബംഗാള്‍ ഗവര്‍ണറുടെ ബംഗാ ഭാരത് പുരസ്‌കാരം (അര ലക്ഷം രൂപ) പ്രൊഫ എം.കെ. സാനുവിനു സമ്മാനിച്ചു. എം.കെ. സാനുവിന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി എറണാകുളം ബിടിഎച്ചില്‍ നടന്ന സ്‌നേഹക്കൂട്ടായ്മയില്‍ പഞ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസാണ് സമ്മാനദാനം നിര്‍വഹിച്ചത്.
എഴുത്തുകാരന്‍, പ്രഭാഷകന്‍, അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ എം.കെ. സാനു സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരമെന്നു ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു.
എന്‍.കെ. സനില്‍കുമാര്‍, ജസ്റ്റിസ് ജെ.ബി. കോശി, ജസ്റ്റിസ് പി.കെ. ഷംസുദീന്‍, ജസ്റ്റിസ് കെ. നാരായണകുറുപ്പ്, ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: