ഡെറാഡൂൺ: ആദി കൈലാസ ദർശനം സാധ്യമായതിൽ സന്തോഷം പങ്കു വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവൻ ഭാരതീയരുടെയും ക്ഷേമത്തിനും സന്തോഷകരമായ ജീവിതത്തിനും വേണ്ടി പ്രാർത്ഥിച്ച പ്രധാനമന്ത്രി, ചിത്രങ്ങൾ എക്സിൽ പങ്കുവച്ചു. ഏകദിന സന്ദർശനത്തിനായി ഉത്തരാഖണ്ഡിൽ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി കൈലാസത്തിൽ എത്തിയത്.
രാവിലെയോടെയായിരുന്നു പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ എത്തിയത്. 4,200 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്ക് തുടക്കം കുറിയ്‌ക്കാനായി സംസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സ്വാഗതം ചെയ്തു. ശേഷം നേരെ പിതോർഗഢിലേക്ക് പോകുകയായിരുന്നു. പൂജാരിമാരായ വീരേന്ദ്ര കൗട്ടിയാൽ, ഗോപാൽ സിംഗ് എന്നിവരായിരുന്നു പ്രധാനമന്ത്രിയ്‌ക്ക് പ്രാർത്ഥനയ്‌ക്കായുള്ള നിർദ്ദേശം നൽകിയത്.
ജിലോംഗ്‌കോംഗിന് അഭിമുഖമായി പ്രധാനമന്ത്രി ധ്യാനിച്ചു. ഇതിന് ശേഷമായിരുന്നു അദ്ദേഹം മഞ്ഞുമൂടിയ കൈലാസ മലനിരകളെ പ്രാർത്ഥിച്ചത്. പാർവ്വതി കുണ്ഡിലെ ശിവപാർവ്വതി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ആരതി പൂജയും നടത്തി. ഇതിന് ശേഷം 15 കിലോമീറ്ററുകൾക്കപ്പുറമുള്ള ജഗേശ്വർ ധാമിലെത്തി പ്രാർത്ഥന നടത്തി. ഇതിന് ശേഷമായിരുന്നു വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തത്.
“ഉത്തരാഖണ്ഡിലെ പിത്തോരഗഡിലെ വിശുദ്ധ പാർവതി കുണ്ഡിലെ ദർശനത്തിലും ആരാധനയിലും ഞാൻ മതിമറന്നു. ഇവിടെ നിന്നുള്ള ആദി കൈലാസ ദർശനത്തിൽ എന്റെ ഹൃദയവും സന്തോഷിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ ആത്മീയതയും സംസ്കാരവും കുടികൊള്ളുന്ന ഈ പരിപാവനമായ ഇടത്തിൽ നിന്ന് ഞാൻ . എന്റെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സന്തോഷകരമായ ജീവിതം ലഭിക്കണമെന്ന് പ്രാർഥിക്കുന്നു.” – എക്‌സിൽ പ്രധാനമന്ത്രി കുറിച്ചു.
ഉത്തരാഖണ്ഡിലെ ഗോത്രവിഭാഗങ്ങളുമായുൾപ്പെടെ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം അതിർത്തി കാക്കുന്ന സൈനികരെ കണ്ടു. ഉത്തരാഖണ്ഡിലെ പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്.
Sharing some more glimpses from Parvati Kund. pic.twitter.com/knqEzDpa6U
— Narendra Modi (@narendramodi) October 12, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: