ചെങ്ങന്നൂര്‍: വന്ദേ ഭാരതിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് റെയില്‍വേയുടെ ഭാഗത്തുനിന്ന് അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം വന്ദേഭാരത് എക്‌സ്പ്രസില്‍ സ്റ്റോപ്പ് അനുവദിക്കാതിരുന്ന ആലപ്പുഴയിലും, മലപ്പുറം തിരൂരിലും രണ്ടണ്ടാം വന്ദേഭാരതില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ ചെങ്ങന്നൂരില്‍ ഒന്നാം വന്ദേഭാരതില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് എല്ലാ വിഭാഗം ആള്‍ക്കാരുടെ ഭാഗത്തുനിന്നും, ബിജെപി ജില്ല, മണ്ഡലം കമ്മിറ്റികളും ആവശ്യം ഉന്നയിച്ചിരുന്നു.
ഇക്കാര്യം കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്ന് മുരളീധരന്‍ പറഞ്ഞു. അനുഭാവപൂര്‍വ്വം ആവശ്യം പരിഗണിക്കാമെന്ന് അറിയിച്ചു. അധികം വൈകാതെ റെയില്‍വേയുടെ ഭാഗത്തുനിന്ന് സ്റ്റോപ്പ് അനുവദിച്ചു കൊണ്ടണ്ടുള്ള പ്രഖ്യാപനം ഉണ്ടണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്നും മുരളീധരന്‍ പറഞ്ഞു.
ബിജെപി ജില്ല പ്രസിഡന്റ് എം.വി ഗോപകുമാര്‍, ദക്ഷിണ മേഖല സെക്രട്ടറി ബി. കൃഷ്ണകുമാര്‍, മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്‌ക്കാട്, ജന: സെക്രട്ടറി അനീഷ് മുളക്കുഴ, മുന്‍സിപ്പല്‍ പ്രസിഡന്റ് വിനോദ് കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: