Categories: Kollam

ജന്മഭൂമി ഗ്രാമമാകാന്‍ ഒരുങ്ങി പനയം

Published by

അഞ്ചാലുംമൂട് (കൊല്ലം): അസത്യം പറയുന്ന നിരവധി മാധ്യമങ്ങള്‍ക്കിടയില്‍ സത്യത്തിന്റെ നിറദീപമായ ജന്മഭൂമി ഒരു പഞ്ചായത്തിലെ പ്രധാന മാധ്യമമാകുന്നു. കൊല്ലം ജില്ലയില്‍ പനയം ഗ്രാമ പഞ്ചായത്തിലെ ഭൂരിഭാഗം ഭവനങ്ങളിലും പത്രം എത്തിക്കാനുള്ള പരിശ്രമത്തിലാണ് ആര്‍എസ്എസ് വിവിധക്ഷേത്ര പ്രസ്ഥാനങ്ങള്‍.
ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ ഓരോ വീട്ടുകാരെയും അംഗങ്ങളാക്കാന്‍ രാവിലെ മുതലുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. പഞ്ചായത്തില്‍ ഇപ്പോള്‍ എവിടെയും ജന്മഭൂമി പ്രചരണ പ്രവര്‍ത്തനങ്ങളാണ്. അഞ്ഞൂറിനടുത്ത് വാര്‍ഷിക വരിസംഖ്യയാണ് ഈ കൊച്ചുഗ്രാമത്തില്‍ ലക്ഷ്യമിടുന്നത്.

ആര്‍എസ്എസ് പനയം നഗര്‍ കാര്യവാഹ് ബി.കെ. പത്മചന്ദ്രനാണ് പദ്ധതിയുടെ പ്രധാന സംഘാടകന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഓരോ സ്ഥലത്തും വിവിധ സ്‌ക്വാഡുകളായാണ് പ്രവര്‍ത്തനം. രാവിലെയും വൈകിട്ടും വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിന് ബിജെപി ഉള്‍പ്പെടുന്ന പരിവാര്‍ സംഘടനകളുടെ മുഴുവന്‍ പ്രവര്‍ത്തകരും ചുമതലക്കാരും പങ്കെടുക്കുന്നു.

ഇതിനകം 250 നടുത്ത് വാര്‍ഷിക വരിസംഖ്യ ചേര്‍ത്തുകഴിഞ്ഞു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് സി. പ്രദീപ്, ജന്മഭൂമി കൊല്ലം യൂണിറ്റ് മാനേജര്‍ സി.കെ. ചന്ദ്രബാബു എന്നിവരുടെ സാന്നിധ്യം പ്രവര്‍ത്തനത്തിന് ശക്തിപകരുന്നു. പ്രദേശത്തെ മുഴുവന്‍ സ്‌കൂളുകളിലും, വായനശാലകളിലും, പ്രധാന കേന്ദ്രങ്ങളിലും ഇനി ജന്മഭൂമിയുണ്ടാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by